ആലപ്പുഴയിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പതിനൊന്ന് പേർ കസ്റ്റഡിയിൽ | ALAPPUZHA MURDER

Share

ആലപ്പുഴയിൽ ബിജെപി നേതാവും ഒബിസി സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പതിനൊന്ന് പേർ കസ്റ്റഡിയിൽ.

എസ് ഡി പി ഐയുടെ നിയന്ത്രണത്തിലുള്ള ഒരു ആംബുലൻസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലയാളികൾ എത്തിയത് ആംബുലൻസിലാണെന്നാണ് വിവരം

പ്രതാഭ സവാരിക്കായി വീട്ടിൽ നിന്നും ഇറങ്ങാനിരിക്കെയാണ് രഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രി എസ് ഡി പി ഐയുടെ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം വെട്ടിക്കൊന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് രഞ്ജിത്തിന്റെ കൊലപാതകമെന്ന് കരുതുന്നു.