ഒ.ബി.സി./ഇ.ബി.സി വിദ്യാഭ്യാസാനുകൂല്യം∶ സ്കൂളുകൾ വിവരങ്ങൾ ലഭ്യമാക്കണം

Share

എറണാകുളം: സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ്‌ സ്കൂളുകളിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി. വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 2022-23 വര്‍ഷത്തെ പ്രീമെട്രിക് സ്കോളർഷിപ്പ് അനുവദിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂൾ അധികൃതർ www.egrantz.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈൻ ആയി ജനുവരി 31നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. അർഹമായ തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാപനം (അപേക്ഷാ മാതൃക ഉൾപ്പടെ) ഇ-ഗ്രാൻറ്‌സ് പോർട്ടലിലും, www.bcdd.kerala.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : 0484 – 2983130