ഇനി യാത്രകളുടെ തിരക്കിലേക്ക്: അടുത്ത വർഷം ചൈനയടക്കം പത്തോളം രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി | PMO | NARENDRA MODI

Share

ദില്ലി: 2022ൽ പ്രധാനമന്ത്രി പത്തോളം രാജ്യങ്ങൾ സന്ദർശിക്കും. ജനുവരി തുടക്കത്തിൽ തന്നെ മോദി ദുബൈയിലെത്തും. ദുബൈ എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയനിലും പ്രധാനമന്ത്രി സന്ദർശനം നടത്തും.

പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് പിന്നാലെയുള്ള മോദിയുടെ നാലാമത്തെ യുഎഇ സന്ദർശനമാകുമിത്.

ഇന്തോ-ജർമൻ ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷന്റെ ഭാഗമായി ജർമനിയും മോദി സന്ദർശിക്കും. അടുത്ത വർഷം പ്രധാനമന്ത്രി സന്ദർശിക്കുന്ന രാജ്യങ്ങളിലേറെയും യൂറോപ്യൻ രാജ്യങ്ങളാണ്.
ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ചൈനയിൽ എത്തുക.

Leave a Reply

Your email address will not be published. Required fields are marked *