കേന്ദ്ര സർക്കാർ നിയമ പ്രകാരം പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളാണ് മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ. മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് 2002 പ്രകാരം കൃഷി, സഹകരണം, കർഷക ക്ഷേമ വകുപ്പിന് കീഴിയാലാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. കേന്ദ്ര സഹകരണ രജിസ്ട്രാറുടെ നിയന്ത്രണത്തിലാണ് മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്. പേര് പോലെതന്നെ ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കാനുള്ള അനുമതി മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾക്കുണ്ട്. ഒരു സംസ്ഥാനത്ത് ആസ്ഥാനവും മറ്റ് സംസ്ഥാനങ്ങളിൽ ബ്രാഞ്ചുകളുമായാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ നിന്ന് 22 മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ കേരളത്തിൽ ബ്രാഞ്ചുകളുമായി പ്രവർത്തിക്കുന്നുണ്ട്.മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ വഴി നിക്ഷേപം സ്വീകരിക്കുന്നതും വായ്പ നൽകുന്നതും അംഗങ്ങൾക്ക് മാത്രമാണ് .
കേരളത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെയും സംസ്ഥാന സഹകരണ രജിസ്ട്രാറുടെയും നിയന്ത്രണത്തിലാണ് സഹകരണ മേഖല പ്രവർത്തിക്കുന്നത്. വർഷങ്ങളുടെ പ്രവർത്തനം വഴി ശക്തമായ സഹകരണ മേഖല കേരളത്തിനുണ്ട്. കേരളബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളുമുള്ള 2 ടയർ സംവിധാനമാണ് നിലവിൽ കേരളത്തിലെ സഹകരണ മേഖല. സംസ്ഥാന സഹകരണ നിയമ പ്രകാരം പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പ്രാദേശികമായി മാത്രമാണ് അംഗങ്ങളെ ചേർത്ത് നിക്ഷേപം സ്വീകരിക്കാനും വായ്പ നൽകാനും അനുമതിയുള്ളത്. കേരളത്തിൽ നിലവിൽ 15,624 സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യൻ പാർലമെന്റ് പാസാക്കിയ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ സംസ്ഥാനസർക്കാർ സഹകരണ സംഘങ്ങൾക്ക് ലയിക്കുന്നതിനും അതുവഴി കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും കഴിയും. കൂടാതെ സഹകരണ മേഖല കൂടുതൽ സുതാര്യമാകുന്നതിനും ഇത് സഹായകമാണ്. സഹകരണ മേഖലയിൽ നടക്കുന്ന പണമിടപാടുകൾക്കും സർക്കാർ പദ്ധതികൾക്കുമെല്ലാം കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിരീക്ഷണം ഉണ്ടാകും.
നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശയാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ആകര്‍ഷണം. 10 മുതല്‍ 13.50 ശതമാനം വരെയൊക്കെ പലിശ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ നല്‍കുന്നുണ്ട്. ഇത് സംഘങ്ങള്‍ അനുസരിച്ച് വ്യത്യാസപ്പെടും. സമാനമായി വായ്പകൾക്ക് സാധരണ നിരക്കിനെക്കാൾ 4-5 ശതമാനം അധികമായിരിക്കും ഈടാക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗധാരണ നിക്ഷേപത്തെക്കാള്‍ 0.50 ശതമാനവും മുതിര്‍ന്ന സ്ത്രീകള്‍ക്ക് 1 ശതമാനവും അധിക പലിശ ലഭിക്കും. മന്ത്‌ലി ഇന്‍കം സ്‌കീം, നിശ്ചിത വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം എന്നിവ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളും സ്വീകരിക്കുന്നുണ്ട്.
മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി തുറന്നിടുന്നത് ജോലി സാധ്യതയുടെ ഒരു ലോകം കൂടെയാണ്. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ഉടൻ പ്രവർത്തനം ആരംഭിക്കുന്ന സൊസൈറ്റികളിൽ മാത്രം ബ്രാഞ്ച് മാനേജർ, അക്കൗണ്ടൻ്റ്, കാഷ്യർ, ക്ലർക്ക്, പ്യൂൺ തുടങ്ങി നിരവധി അവസരങ്ങളാണ് നിലവിലുള്ളത്. കേന്ദ്ര സഹകരണ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്ന ഈ സ്ഥാപങ്ങളിലെ ജീവനക്കാർക്ക് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾക്കൊപ്പം സ്ഥിര നിയമനത്തിനും സാധ്യത ഏറെയാണ് . മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെ കുറിച്ചും വരുംകാലങ്ങളിൽ ഇവ കൊണ്ടുവരുന്ന മാറ്റങ്ങളെക്കുറിച്ചും ജോലി സാധ്യതകളെകുറിച്ചും കൂടുതൽ അറിയുന്നതിന് സർക്കാർ ഡെയ്‌ലിയുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9447560501