വായുവിൽ കല്ലുകൾ കൊണ്ട് മോഹൻലാലിന്റെ ചിത്രം സൃഷ്ടിച്ച് രോഹിത്ത്; പിന്നാലെ അഭിനന്ദന സന്ദേശവും

Share

തിരുവനന്തപുരം: സിനിമാ താരം മോഹൻലാലിന്റെ ചിത്രം വായുവിൽ കല്ലുകൾ കൊണ്ട് സൃഷ്ടിച്ച കെ പി രോഹിത്തിനെ തേടി മോഹൻലാലിന്റെ അഭിനന്ദന സന്ദേശം. തൃശൂർ സ്വദേശിയായ രോഹിത്ത് കല്ലുകൾ കൊണ്ട് വായുവിൽ സൃഷ്ടിച്ച മോഹൻലാലിന്റെ ചിത്രം ഓൺലൈനിൽ വൈറലായിരുന്നു.

കാർഡ്ബോർഡിൽ കല്ലുകൾ നിരത്തി വച്ചിട്ട് അത് മുകളിലേക്ക് എറിയുമ്പോൾ വായുവിൽ മോഹൻലാലിന്റെ ചിത്രം ആയി മാറുകയാണ് ചെയ്യുന്നത്.

https://www.facebook.com/watch/?v=3011319339147854

വെറും ആറ് സെക്കൻഡ് മാത്രം ജീവനുള്ള ഈ കല്ല് ചിത്രം സ്ലോ മോഷൻ വീഡിയോ വഴി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു.ആരാധക കൂട്ടായ്മ വഴി ഈ വീഡിയോ കാണാനിടയായ മോഹൻലാൽ രോഹിത്തിനെ അഭിനന്ദിച്ച് ശബ്ദ സന്ദേശം അയയ്ക്കുകയായിരുന്നു.

രോഹിത്ത് ആ സ്റ്റോൺസ് വച്ച് ചെയ്ത ആർട്ട് കണ്ടു. വളരെ നന്നായിട്ടുണ്ട്. എന്റെ അഭിനന്ദനങ്ങൾ അദ്ദേഹത്തെ അറിയിക്കൂ. ആദ്യമായിട്ടാണ് ഇത്തരമൊരു കലാസൃഷ്ടി കാണുന്നത്.
അതിനു വേണ്ടി സമയം ചിലവഴിച്ച് ഇത്തരമൊരു കാര്യം ചെയ്തതിന് വളരെയധികം നന്ദി. എന്റെ സ്നേഹവും പ്രാർത്ഥനയും അനിയനെ അറിയിക്കൂ എന്ന് മോഹൻലാൽ ശബ്ദ സന്ദേശത്തിൽ പറയുന്നു.