നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനം; വെളിപ്പെടുത്തലുമായി മേഘാലയ ഗവർണർ

Share

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷക സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് താൻ പറഞ്ഞപ്പോൾ മോദി ധാർഷ്ട്യത്തോടെ പെരുമാറി.

കർഷകർ മരിച്ചത് തനിക്ക് വേണ്ടിയല്ലെന്ന് മോദി പറഞ്ഞു. തുടർന്ന് മോദിയുമായി താൻ വഴക്കിട്ടതായും മാലിക് പറഞ്ഞു.കർഷക സമരം നടക്കുന്നതിനിടെ മോദിയെ കണ്ടിരുന്നു അഞ്ഞൂറിലധികം കർഷകർ മരിച്ചത് ചൂണ്ടിക്കാട്ടിയപ്പോഴാണ് മോദി പൊട്ടിത്തെറിച്ചത്.

കർഷകർ തനിക്ക് വേണ്ടിയല്ലല്ലോ മരിച്ചതെന്ന് പ്രധാനമന്ത്രി ചോദിച്ചു. താങ്കൾക്ക് വേണ്ടിയാണ് കർഷകർ മരിച്ചതെന്നും ഒരു രാജാവിനെ പോലെയാണ് താങ്കൾ പെരുമാറുന്നതെന്നും താൻ പ്രധാനമന്ത്രിയോട് പറഞ്ഞു.

പിന്നീട് ഞങ്ങൾ തമ്മിൽ തർക്കമായി. അമിത് ഷായെ ചെന്നുകാണൂവെന്ന് പറഞ്ഞാണ് തന്നെ മടക്കിയതെന്നും സത്യപാൽ മാലിക് പറഞ്ഞു.