‘ഇന്ത്യ ത്രൂ ദി ഏജസ്’: യൂണിവേഴ്‌സിറ്റി കോളേജിന് വിജയം

Share

തിരുവനന്തപുരം: എം ഇ എസ് യൂത്ത് വിങ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഇന്ത്യ ത്രൂ ദി ഏജസ്’ തിരുവനന്തപുരം ജില്ലാ ക്വിസ് മത്സരം 2022 ജനുവരി 20 ഉച്ചയ്ക്ക് 2:30ന് തിരുവനന്തപുരം എം ഇ എസ് സെൻ്ററിൽ വെച്ച് നടന്നു. എം ഇ എസ് എക്സിക്യൂട്ടീവ് അംഗം സുലൈമാൻ ഉദ്ഘാടനം നിർവ്വഹിച്ചു.

WhatsApp Image 2022 01 21 at 12.39.47 PM 1

എം ഇ എസ് യൂത്ത് വിങ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അസ്ലം സുബിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്വിസ് മാസ്റ്റേർ ഗംഗയും ആര്യയും ആശംസകൾ നേർന്നു. നദീർ കടയറ, അബുൾ ഹസൻ തുടങ്ങിയവർ പങ്കെടുത്തു.

WhatsApp Image 2022 01 21 at 12.39.36 PM


യൂത്ത് വിങ് ജില്ലാ സെക്രട്ടറി ആഷിഖ് മുഹമ്മദ് സ്വാഗതവും ട്രഷറർ മുഹമ്മദ് ആസിഫ് നന്ദിയും രേഖപ്പെടുത്തി.

WhatsApp Image 2022 01 21 at 12.39.41 PM

‘ഇന്ത്യ ത്രൂ ദി ഏജസ്’ തിരുവനന്തപുരം ജില്ലാ ക്വിസ് മത്സരത്തിൽ 16 ഓളം ടീമുകൾ പങ്കെടുത്തു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ യൂണിവേഴ്‌സിറ്റി കേളേജ് വിദ്യാർഥികളായ മാളവികയും അനുഷയും ഒന്നാം സ്ഥാനം കൈവരിച്ചു.

WhatsApp Image 2022 01 21 at 12.39.35 PM

രണ്ടാം സ്ഥാനം മാർ ഇവാനിയോസ് കോളേജിലെ വിദ്യാർഥികളായ അപർണയും സ്വാതിയും കരസ്ഥമാക്കിയപ്പോൾ ലോ അക്കാദമി വിദ്യാർഥികളായ ഗോകുലും അഖിലും മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് ശിൽപവും സർട്ടിഫിക്കേറ്റും ക്യാഷ്‌പ്രൈസും സമ്മാനിച്ചു.