മെഡിക്കൽ വിദ്യാഭ്യാസം: പിന്നാക്ക വിഭാഗക്കാർക്ക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

Share

തിരുവനന്തപുരം: മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്ന മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.

ഓൺലൈനായി www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10 ആണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷത്തിന് താഴെയാവണം.

കൂടുതൽവിവരങ്ങൾക്ക്: വെബ്സൈറ്റ് – www.egrantz.kerala.gov.in, www.bcdd.kerala.gov.in

ഇ-മെയിൽ- bcddkerala@gmail.com.

ഫോൺ- 0471-2727379.