എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്‌ത നിരവധി തൊഴിലവസരങ്ങൾ അറിയാം

Share

എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീനിയർ റസിഡൻറ് തസ്‌തികയിൽ താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സീനിയർ റസിഡൻറ് തസ്‌തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത എം ബി ബി എസ്, എം എസ് (ഇഎ൯ടി)/ഡിഎ൯ബി/ (ഇഎ൯ടി) എന്നിവയാണ്. 70,000 രൂപ മാസശമ്പളം ലഭിക്കുന്ന തസ്‌തികയിൽ ആറുമാസ കാലയളവിലേക്കാണ് കരാർ നിയമനം നടത്തുന്നത്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ഡിസംബർ 21 (വ്യാഴം) ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന വാക്-ഇ൯-ഇ൯്റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10.00 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :0484 2754000

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അങ്കമാലി തുറവൂര്‍ ഗവണ്‍മെന്റ് ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ആന്‍ഡ് വര്‍ക്ക് ഷോപ്പ് കാല്‍ക്കുലേഷന്‍ ആന്‍ഡ് സയന്‍സും പഠിപ്പിക്കാന്‍ കഴിയുന്ന ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ 20ന് രാവിലെ 11ന് നടത്തും. തസ്തികയില്‍ ഒരു ഒഴിവ് നിലവിലുണ്ട്. ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ആണ് നിയമനം. ഡിപ്ലോമ/ ഗ്രാജുവേഷനും, 2 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യത ഉള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളുമായി ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അന്നേ ദിവസം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484- 2617485, 9846046173

ഹെൽപ്പർ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് അഭിമുഖം

ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ തസ്തികയിൽ ഹിന്ദു നാടാർ, എസ്.ഐ.യു.സി നാടാർ, ധീവര, പട്ടികവർഗ്ഗ വിഭാഗക്കാർക്കുള്ള 4 താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട്. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 27നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെൻ്റെ എക്‌സ് ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

എസ്എസ്എൽസിയും പ്രിൻ്റിംഗ് ടെക്നോളജിയിൽ 3 വർഷത്തെ ഡിപ്ലോമയും അല്ലെങ്കിൽ എസ്എസ്എൽസിയും മെഷീൻ വർക്കിൽ കെ.ജി.ടി.ഇ/എം.ജി.ടി.ഇ അല്ലെങ്കിൽ പ്രിൻ്റിംഗ് ടെക്നോളജിയിൽ വി.എച്ച്.എസ്.സിയോ തത്തുല്യ യോഗ്യതയോ മെഷീൻ വർക്കിൽ എൻ.സി.വി.ടി സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഓഫ്സെറ്റ് പ്രിൻ്റിംഗ് മെഷീനിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയമുള്ള 18നും 41നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.