പഞ്ചവത്സര ബി കോം. എൽ. എൽ. ബി ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Share

തിരുവനന്തപുരം : കേരള ലോ അക്കാദമി ലോ കോളേജിൽ പഞ്ചവത്സര ബി കോം. എൽ. എൽ. ബി കോഴ്സിലേക്ക് സ്റ്റേറ്റ് മെറിറ്റിലും എസ് സി വിഭാഗത്തിലും ഒഴിവുള്ള ഓരോ സീറ്റിലേക്ക് പ്രവേശന കമ്മീഷ്ണറുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് 2021 നവംബർ 30ന് ഉച്ചയ്ക്ക് 2 മണി വരെ പ്രവേശന കമ്മീഷ്ണറുടെ ഡേറ്റാ ഷീറ്റും ആവശ്യമായ മറ്റു രേഖകൾ സഹിതം അപേക്ഷകൾ പ്രിൻസിപ്പാൾ മുൻപാകെ സമർപ്പിക്കാവുന്നതാണ്.

അന്നേ ദിവസം 2 മണിക്ക് ശേഷം റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശന കമ്മീഷ്ണറുടെ നിർദ്ദേശങ്ങൾ പാലിച്ച് യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതാണ്. കേരള ലോ അക്കാദമി ലോ കോളേജ്, പേരൂർക്കട, തിരുവനന്തപുരം -695005