പഠിതാക്കൾക്ക് തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

Share

തിരുവനന്തപുരം: കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ വിവിധ സെന്ററുകളിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന സർക്കാർ അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA), പോസ്റ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PDCA), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ) – DCA(S) കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡിസിഎ കോഴ്സിനും പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഡിസിഎ (എസ്) കോഴ്സിനും ബിരുദമുള്ളവർക്ക് പിജിഡിസിഎയ്ക്കും മൂന്ന് വർഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PDCA) കോഴ്സിനും ചേരാം. അപേക്ഷകൾ ഓൺലൈനായി സെപ്റ്റംബർ 2 വരെ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട വെബ്‌സൈറ്റ് http://lbscentre.kerala.gov.in/.

കൂടുതൽ വിവരങ്ങൾക്ക്: 0471 2560333.