നുവാല്‍സ് ബിരുദദാനം; കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു ഇന്ന് നിര്‍വഹിക്കും

Share
നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന്റെ (നുവാല്‍സ്) പതിനഞ്ചാമതു  ബിരുദദാന ചടങ്ങ് ഇന്ന് ( ജനുവരി 8) രാവിലെ 11 ന് കളമശേരി നുവാല്‍സില്‍  പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നടക്കും.

 കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു ബിരുദദാനം നിര്‍വഹിക്കും. നുവാല്‍സ് ചാന്‍സലര്‍ കൂടിയായ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നുവാല്‍സ് പ്രൊ ചാന്‍സലറുമായ ഡോ.ആര്‍.ബിന്ദു പ്രത്യേക പ്രഭാഷണം നടത്തും. സംസ്ഥാന നിയമ മന്ത്രി പി.രാജീവ്, ഹൈബി ഈഡന്‍ എംപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 

ബിഎഎല്‍എല്‍ബി പാസായ 127 വിദ്യാര്‍ഥികള്‍ക്കും എല്‍എല്‍എം പാസായ 53 പേര്‍ക്കും പിഎച്ച്ഡി കഴിഞ്ഞ അഞ്ചു പേര്‍ക്കുമാണ് ഡിഗ്രികള്‍ നല്‍കുക. കൂടാതെ മികച്ച കുട്ടികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണമെഡലുകള്‍ മുഖ്യാഥിതി വിതരണം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ.കെ.സി സണ്ണി സ്വാഗതം ആശംസിക്കും