ആരോഗ്യവകുപ്പിന്റെ വിവിധ ആരോഗ്യ പദ്ധതികളെ കുറിച്ചറിയാം

Share

SMAP സ്കീംസ്

സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ് ടു ദി പൂവർ (SMAP) എന്ന സ്ഥാപനം മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവരുടെ വാർഷികവരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയാണ് പാടില്ല. RSBY യുടെ Chis plus എന്ന ചികിത്സാനുകൂല്യത്തിനും സൊസൈറ്റിയുടെ ചികിത്സാ സഹായത്തിനും ഒരേ രോഗിക്ക് അർഹതയുണ്ടായിരിക്കില്ല.

ഹാജരാക്കേണ്ട രേഖകൾ

ചികിൽസിക്കുന്ന ഡോക്ടറുടെ സാക്ഷ്യപത്രം, വില്ലേജ് ഓഫീസറുടെ പക്കൽ നിന്നും ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റ് എന്നിവയാണ്.

അപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥൻ

(മെമ്പർ സെക്രട്ടറി) സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ് ടു ദി പുവർ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്, ജനറൽ ഹോസ്പിറ്റലിനു സമീപം, തിരുവനന്തപുരം-35

വിശദവിവരങ്ങള്‍ക്ക് www.dhskeralagov.in ല്‍ SMAP എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്.

RSBY യുടെ Chis plus പദ്ധതിപ്രകാരം ലഭിക്കുന്ന ആനുകുല്യങ്ങൾ

  1. മസ്തിഷ്ക്ക ശസ്ത്രക്രിയക്ക് 20,000 രൂപ വരെയുള്ള ചികിത്സ ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്& ടെക്നോളജി, തിരുവനന്തപുരം ആശുപത്രിയിൽ ലഭ്യമാകും.
  2. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ 20,000 രൂപ വരെയുള്ള ചികിത്സ റീജിയണൽ ക്യാൻസർ സെന്‍റർ, തിരുവനന്തപുരം ആശുപത്രിയിൽ ലഭ്യമാണ്.
  3. വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ 20,000 രൂപ വരെയുള്ള ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപ്രതിയിലുണ്ട്.
  4. കരൾ മാറ്റിവക്കൽ ശസ്ത്രകിയ 20,000 രൂപ വരെയുള്ള ചികിത്സ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ ലഭ്യമാണ്.
  5. പേസ്മേക്കർ സ്ഥാപിക്കാൻ 10,000 രൂപ വരെയുള്ള ചികിത്സ തൃശൂർ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ ലഭ്യമാണ്.
  6. ആൻജിയോ പ്ലാസ്റ്റി 10,000 രൂപ വരെയുള്ള ചികിത്സ കോട്ടയം മെഡിക്കൽ കോളേജ് ആശുപ്രതിയിൽ ലഭ്യമാണ്.
  7. ക്യാൻസർ (ശസ്ത്രക്രിയ, കീമോതെറാപ്പി റേഡിയേഷൻ) 20,000 രൂപ വരെയുള്ള ചികിത്സ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപ്രതിയിൽ ലഭ്യമാണ്.
  8. ഡയാലിസിസ് 10,000 രൂപ വരെയുള്ള ചികിത്സ കൊച്ചി സഹകരണമെഡിക്കൽ കോളേജ് ആശുപ്രതിയിൽ ലഭ്യമാണ്.
  9. ട്യൂമർ 10,000 രൂപ വരെയുള്ള ചികിത്സ മലപ്പുറം പെരിന്തൽമണ്ണ ഇ.എം.എസ് മെമ്മോറിയൽ പട്ടാമ്പി ആശുപ്രതിയിൽ ലഭ്യമാണ്.
  10. അസ്ഥി സംബന്ധമായ ശസ്ത്രക്രിയ (റിസക്ഷനും പ്രൊസ്തസിസും, ലംബർ തൊറാസിക് വെർട്റ്റിബ്രൽ 10,000 രൂപ വരെയുള്ള ചികിത്സ കണ്ണൂർ പരിയാരം സഹകരണ ഹൃദയാലയ മെഡിക്കൽ കോളേജ് ആശുപ്രതി, ശ്രീ അവിട്ടം തിരുനാൾ ആശുപ്രതി, തിരുവനന്തപുരം, മലബാർ ക്യാൻസർ സെന്‍റർ, തലശ്ശേരി, കണ്ണൂർ , ജനറൽ ആശുപ്രതി, എറണാകുളം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേർണൽ & ചൈൽഡ് ഹെൽത്ത്, കോഴിക്കോട് , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം എന്നീ ആശുപത്രികളിൽ ലഭ്യമാണ്.

അർഹതാ മാനദണ്ഡം

വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.

സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റന്റ്സ് ടു ദി പുവർ (SMAP) പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത അസുഖങ്ങൾക്ക് ഹാജരാക്കേണ്ട രേഖകൾ

ചികിൽസിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ്

വരുമാന സർട്ടിഫിക്കറ്റ്