കിക്മ കെ-മാറ്റ് സൗജന്യ ഓറിയന്റേഷൻ ക്ലാസ്

Share

സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) 2024 ജൂണിൽ നടക്കുന്ന കെ-മാറ്റ് രണ്ടാംപാദ പരീക്ഷയ്ക്ക് മുന്നോടിയായി സൗജന്യ കെ-മാറ്റ് ഓറിയന്റേഷൻ ക്ലാസ് നടത്തുന്നു.

ജൂണിൽ നടത്തുന്ന എം.ബി.എ എൻട്രൻസ് പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനു (കെ-മാറ്റ്) തയാറെടുക്കുന്നവർക്ക് ഓൺലൈൻ ഓറിയന്റേഷൻ പരിപാടിയിൽ പങ്കെടുക്കാം. ജൂൺ 4ന് വൈകിട്ട് ഏഴ് മണിക്കാണ് ക്ലാസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 വിദ്യാർഥികൾക്കാണ് അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://bit.ly/kmat എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്: 8547618290, 9188001600,

ഔദ്യോഗിക വെബ്‌സൈറ്റ്: www.kicma.ac.in.