ലക്ചറര്‍, വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍, തുടങ്ങിയ തസ്തികകളിൽ താൽകാലിക നിയമനം

Share

ഇടുക്കി: നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക് എഞ്ചിനീയറിംഗ് എന്നി വിഭാഗങ്ങളിലേക്ക് ലക്ചറര്‍, വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് നിയമനം ഇപ്പോൾ അപേക്ഷിക്കാം. ഈ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും.

ലക്ചറര്‍ തസ്തികയിലേക്ക് ജൂണ്‍ 13 ന് ചൊവ്വാഴ്ചയും മറ്റു തസ്തികകളിലേക്ക് ജൂണ്‍ 14 ബുധനാഴ്ചയുമാണ് എഴുത്തു പരീക്ഷയും അഭിമുഖവും. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും ബയോഡാറ്റയുമായി അന്നേ ദിവസങ്ങളില്‍ രാവിലെ 10 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ലക്ചറര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സ് ബിരുദവും (ബി.ടെക്) വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമൊണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ടവിഷയത്തില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമയും ട്രേഡ്ഇന്‍സ്ട്രക്ടര്‍/ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഐറ്റിഐ, എന്‍ടിസി, കെജിസിഇ, വിഎച്ച്എസ്ഇ, ടിഎച്ച്എസ്എല്‍സിയും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ബിരുദവുമാണ് യോഗ്യത.

വിശദ വിവരങ്ങള്‍ gptcnedumkandam.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04868234082.