കേരള പി എസ് സി പ്രൊജക്റ്റ് ഓഫീസർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Share

തിരുവനന്തപുരം: കേരള പി എസ് സി പ്രൊജക്റ്റ് ഓഫീസർ പാർട്ട് 2 (കാറ്റഗറി നമ്പർ 221/ 2020) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ് ( Kerala State Co-operative Federation for Fisheries Development Limited (MATSYAFED)) – ന് കീഴിലാണ് നിയമനം. 14620 രൂപ മുതൽ 25280 രൂപ വരെ ശമ്പള സ്കെയിലുള്ള ഈ തസ്തികയിലെ മെയിൻ ലിസ്റ്റിൽ 46 പേരാണ് ഇടംപിടിച്ചത്.

2022 ജൂലൈ 6 നാണ് കേരള പി എസ് സി പ്രൊജക്റ്റ് ഓഫീസർ തസ്തികയിൽ പരീക്ഷ നടത്തിയത്. നിലവിൽ 19 ഒഴിവുകളാണ് ഈ തസ്തികയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്ന് വർഷമാണ് ഈ ലിസ്റ്റിന്റെ കാലാവധി. കൂടുതൽ വിവരങ്ങൾക്ക് കേരള പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.