തൊഴിൽ മേള : ഉദ്യോഗാർത്ഥികൾക്കായി തുറന്നിടുന്നത് വൻ തൊഴിലവസരങ്ങൾ

Share

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി 24 ശനിയാഴ്‌ച രാവിലെ 9 മുതൽ എറണാകുളം തൃപ്പൂണിത്തുറ ഗവ. ആർട്സ് കോളേജിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.

എറണാകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘കരിയർ എക്സ്പോ 2024’ എന്ന ഈ തൊഴിൽ മേളയിൽ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾക്കും തൊഴിൽദാതാക്കൾക്കും യുവജന കമ്മീഷൻ വെബ്സൈറ്റിൽ (ksyc.kerala.gov.in)നൽകിയിട്ടുള്ള ലിങ്ക് വഴി തൊഴിൽ മേളയിൽ അപേക്ഷിക്കാം.

Ad 2

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2308630, 7907565474