തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലേക്ക് ഇലക്ട്രീഷ്യൻ കം പ്ലംബറെ ദിവസവേതനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് അല്ലെങ്കിൽ ഐ.ടി.ഐ/പോളിടെക്നിക്ക് സർട്ടിഫിക്കറ്റ് അതല്ലെങ്കിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ്ങ് ബോർഡ്, വാട്ടർ അതോറിറ്റി നൽകുന്ന ഉയർന്ന യോഗ്യത/തത്തുല്ല്യ യോഗ്യതുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമും dsya.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.
പൂരിപ്പിച്ച അപേക്ഷാ ഫോം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫെയേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം- 695033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന മെയിൽ മുഖേനയോ അയയ്ക്കാം. അപേക്ഷകൾ ജനുവരി 20 വൈകിട്ട് 5 മണിക്ക് മുമ്പ് സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0471 2326644.