സർക്കാരിന്റെ നൂറ്‌ ദിന കർമ പരിപാടി: സൈനിക ജോലികൾ നേടാൻ പട്ടികജാതി വിഭാഗക്കാർക്ക് സൗജന്യ പരിശീലനം

Share

കോഴിക്കോട്: സർക്കാരിന്റെ നൂറ്‌ ദിന കർമ പരിപാടികളിൽ ഉൾപ്പെടുത്തി പട്ടികജാതിക്കാർക്കായി നടപ്പാക്കുന്ന ഉന്നതി പ്രീ റിക്രൂട്ട്മെന്റ് പരിശീലന പദ്ധതിയിലൂടെ സൈനിക / അർധ സൈനിക, പോലീസ്, എക്സൈസ് തുടങ്ങിയ സേനാ വിഭാഗങ്ങളിൽ തൊഴിൽ തേടാൻ ആഗ്രഹിക്കുന്ന യുവതീ യുവാക്കൾക്ക് രണ്ട് മാസത്തെ റസിഡൻഷ്യൽ പരിശീലനം നൽകുന്നു. 18 നും 26 നും ഇടയിൽ പ്രായമുള്ള ആരോഗ്യവാന്മാരായ ഉദ്യോഗാർഥികൾക്കാണ് അവസരം. പുരുഷൻമാർക്ക് 166 സെന്റിമീറ്ററും വനിതകൾക്ക് 157 സെന്റിമീറ്ററും കുറഞ്ഞത് ഉയരമുണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി. പ്ലസ്ടുവോ ഉയർന്ന യോഗ്യതയോ ഉള്ളവർക്ക് മുൻഗണന.

ഉദ്യോഗാർത്ഥികൾക്ക് കായിക ക്ഷമതാ പരീക്ഷ, എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കുവാനുള്ള പ്രാപ്തി നേടിക്കൊടുക്കുക എന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

കോഴിക്കോട് പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകളും മൂന്ന് കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ജൂലൈ 11-ന് രാവിലെ 11 ന് കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തണം.

വിശദ വിവരങ്ങൾക്ക് 0484-2422256