കറവപ്പശുക്കളെ വാങ്ങുവാനുള്ള പ്രത്യേക പദ്ധതിയിൽ കർഷകർക്ക് അപേക്ഷിക്കാം

Share

തിരുവനന്തപുരം: ക്ഷീര വികസന വകുപ്പ് ആരംഭിച്ച മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് ക്ഷീര കർഷകർക്ക് അപേക്ഷിക്കാം. കറവപ്പശുക്കളെ വാങ്ങുന്നതിനും യന്ത്രവത്കരണം കാലിത്തൊഴുത്ത് നിര്‍മ്മാണം, കറവയന്ത്രം എന്നിവക്കാണ് ഈ പദ്ധതിയുടെ കീഴിലുള്ള ധന സഹായം ലഭിക്കുക. കറവപ്പശുക്കളെ വാങ്ങുന്നതിനായി രണ്ട്, അഞ്ച്, പത്ത് എന്നിങ്ങനെയാണ് കർഷകർക്ക് അപേക്ഷിക്കാനാകുക.

താല്പര്യമുള്ള കർഷകർക്ക് ക്ഷീരവികസന വകുപ്പിന്റെ ക്ഷീരശ്രീ പോര്‍ട്ടല്‍ വഴി ഒക്ടോബര്‍ 20 നുളളില്‍ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ക്ഷീരസഹകരണ സംഘങ്ങളില്‍ പാല്‍ നല്‍കുന്നവര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളുമായി ബന്ധപ്പെടേണ്ടതാണ്.