ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര് അനില്‍. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ അണ്ടൂര്‍ക്കോണം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെയും നവീകരിച്ച ആശുപത്രി മന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ജില്ലാ -താലൂക്ക് ആശുപത്രികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പിയില്‍ ദിവസേന 600 മുതല്‍ 1000 രോഗികള്‍ വരെ ചികിത്സ തേടി എത്താറുണ്ട്. ഏഴര വര്‍ഷക്കാലയളവില്‍ 5000 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ലഭിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതി പ്രകാരം 30 ലക്ഷം രൂപ വിനിയോഗിച്ചാണ് ആശുപത്രി മന്ദിരം നവീകരിച്ചത്.
.