ബാങ്ക് ജോലി സ്വപ്നം കാണുന്നവർക്ക് സുവർണാവസരം: ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത് നിരവധി ഒഴിവുകൾ

Share

ഐ ഡി ബി ഐ ബാങ്കിൽ ഒഴിവുകൾ

ഐ ഡി ബി ഐ ബാങ്കിൽ 31 സ്പെഷ്യലിസ്റ് ഓഫീസർ – വിവിധ വിഭാഗങ്ങളിൽ അവസരം. റിസ്ക് മാനേജ്‌മന്റ്, ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ്, ഡിജിറ്റൽ ബാങ്കിങ്, സെക്യൂരിറ്റി എന്നീ തസ്‌തികളിലായി 31 ഒഴിവുകൾ നിലവിലുണ്ട്. ഈ തസ്തികകളിലേക്ക്‌ അപേക്ഷിയ്‌ക്കേണ്ട അവസാന തീയതി – ജൂലൈ 15 ആണ്.

ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് തസ്‌തികയിൽ നിയമനം

ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐ റ്റി ബി പി) യിൽ ഹെഡ് കോൺസ്റ്റബിൾ എഡ്യൂക്കേഷൻ തസ്‌തികകളിൽ 112 ഒഴുവുകൾ റിപ്പോർട്ട് ചെയ്‍തിട്ട് ഉണ്ട്. സൈക്കോളജി ബിരുദം തത്തുല്യ യോഗ്യത അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രിയും BEd യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ പ്രായം 20നും -25നും ഇടയിലായിരിക്കണം. ഈ തസ്തികകളിലേക്ക് അപേക്ഷിയ്‌ക്കേണ്ട അവസാന തീയതി – ഓഗസ്റ്റ് 5 വരെയാണ്. എഴുത്തു പരീക്ഷയും കായികക്ഷമത പരീക്ഷയും വൈദ്യ പരോശോധനയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

ഇന്ത്യൻ ബാങ്കിൽ 68 ഓഫീസർ ഒഴിവുകൾ

ഇന്ത്യൻ ബാങ്കിൽ 68 ഓഫീസർ ഒഴിവുകളിലേക്ക്‌ കരാർ നിയമനം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 14 ആണ്. പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

National Housing Bank സ്പെഷ്യൽ ഓഫീസർ വിഭാഗങ്ങളിൽ 48 ഒഴിവുകളുണ്ട്. ഈ തസ്‌തികകളിൽ ജൂലൈ 19 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. ജോലി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. കരാർ നിയമനമാണ്.