വന്യജീവി വാരാഘോഷ ദിനങ്ങളിൽ പ്രവേശനം സൗജന്യം

Share

തിരുവനന്തപുരം: വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് ഒക്ടോബർ 2 ഗാന്ധിജയന്തിദിനത്തിൽ ദേശീയ ഉദ്യാനങ്ങൾ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല. വന്യജീവി വാരാഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന മത്സരങ്ങളിലെ വിജയികൾക്ക് ഒക്ടോബർ 8 മുതൽ ഒരു വർഷം പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം വന്യജീവി വകുപ്പ് അറിയിച്ചു.

ഒക്‌ടോബർ 2 മുതൽ 8 വരെയാണ് ഇന്ത്യയിൽ എല്ലാ വർഷവും വന്യജീവി വാരമായി ആഘോഷിക്കുന്നത്. മഹാത്മാഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 നാണ് വന്യജീവി വാരാചരണത്തിനു തുടക്കമിടുന്നത്.

ഇന്ത്യൻ വൈൽഡ് ലൈഫ് ബോർഡ് 1955 മുതൽ അഖിലേന്ത്യാ തലത്തിൽ ജൂലൈ 7 വന്യജീവി ദിനമായി ആചരിച്ചിരുന്നു. സംസ്ഥാന സർക്കാരുകളുമായും വിവിധ യൂണിവേഴ്‌സിറ്റികളുമായി നടത്തിയ ചർച്ചകളെ തുടർന്ന് 1955 ന് മഹാത്മാഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 മുതൽ ഒരാഴ്ചക്കാലം ‘വന്യജീവി വാരമായി’ ആചരിക്കാൻ തീരുമാനിച്ചത്. 1955 മുതലാണ് ഈ ആഘോഷം ആരംഭിച്ചത്.