തൃശ്ശൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കൊടുങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന മത്സരപരീക്ഷാ പരിശീലന കേന്ദ്രം കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് എന്ന സ്ഥാപനത്തില്‍ 2023 ജൂലൈ 3ന് ആരംഭിക്കുന്ന പുതിയ റഗുലര്‍, ഹോളിഡേ ബാച്ചുകളിലേക്കുളള അഡ്മിഷന് ആരംഭിച്ചു. ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് ആറ് മാസം ദൈര്‍ഘ്യമുളള കോഴ്സുകളിലേക്ക് പ്രവേശനം നല്‍കുന്നത്. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 20ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 04802804859, 799324200, 9747419201
തൃശൂര്‍ എക്സല്‍ അക്കാഡമി ബിഷപ്പ് ഹൗസ് കേച്ചേരി, തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഹോളിഡേ ബാച്ചുകളിലേക്കും അപേക്ഷിക്കാം.
ഫോണ്‍ 9847276657, 97477520181