മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനം

Share
   സംസ്ഥാന മത്സ്യവകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം നല്‍കുന്നു. ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്ക് നേടിയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. സിവില്‍  പരിശീലനം തിരുവനന്തപുരം പ്ലാമൂട് സിവില്‍ സര്‍വീസ് അക്കാദമി മുഖേനയാണ് നടത്തുന്നത് ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുകയുളളൂ. സിവില്‍  സര്‍വ്വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കുന്നവര്‍ താമസിച്ചു പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 26നകം കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0497-2731081.