ആദ്യ മഹാ അഷ്ട ലക്ഷ്‍മി യാഗം ജനുവരി 22 മുതൽ തൃപ്പൂണിത്തുറയിൽ

Share

എറണാകുളം: രാജ്യത്താദ്യമായി മഹാ അഷ്ട ലക്ഷ്‍മിയാകും ജനുവരി 22 മുതൽ 31 വരെ തൃപ്പൂണിത്തുറയിൽ പുതിയകാവ് ക്ഷേത്രങ്കണത്തിൽവെച്ച് നടത്തപ്പെടുന്നു. കേരളം ക്ഷേത്ര സമന്വയ സമിതിയും കർമ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിലാണ് യാഗം സംഘടിപ്പിക്കുന്നത്.

ജഗദ്‌ഗുരു ആദിശങ്കര പീഠം 48- മത് മഠാധിപതി ശ്രീ ശങ്കരപരമേശ്വര ബ്രഹ്മാനന്ദതീർത്ഥ സ്വാമികളുടെ അനുഗ്രഹത്തോടെയാണ് യാഗം നടക്കുന്നത്. ക്ഷേമ ഐശ്വര്യ സമൃദ്ധികൾക്കായി നടത്തപ്പെടുന്ന യാഗത്തിൽ തിരുനാവായ ബ്രഹ്മസ്വം മഠം ചെറുമുക്ക് വല്ലഭൻ സോമയാജിപാട്, നാറാസ് ഇട്ടിരവി നമ്പൂതിരി, തിരുനാവായ ബ്രഹ്‌മസ്വം മഠം കൃഷ്ണമോഹൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. കൂടാതെ ഈ യാഗത്തിൽ സ്വന്തമായി ഭവനമില്ലാത്ത നിർദ്ദനരായ കുടുംബങ്ങൾക്ക് ഭവനം നിർമിച്ച് നൽകുന്നു.

യാഗത്തോടനുബന്ധിച്ച് ക്ഷേത്രങ്കണത്തിൽ ആധ്യാന്മിക പരിപാടികൾ നടക്കും. പാപപരിഹാര പൂജ, മഹാഗണപതി ഹോമം,ആദിലക്ഷ്മി പൂജ, ധനലക്ഷ്മീപൂജ, ധാന്യലക്ഷ്മീപൂജ , ഗജലക്ഷമിപൂജ, സന്താനലക്ഷ്മി പൂജ, വിജയലക്ഷ്മീപൂജ, വിദ്യാലക്ഷ്മി പൂജ എന്നിവയാണ് ക്ഷേത്രത്തിൽ നടക്കുന്ന പൂജകൾ.

യാഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്: 7306917494 (വി എസ് മധു)