അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം

Share
    കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സരുക്ഷാ പദ്ധതി അംഗങ്ങളുടെ മക്കളിൽ 2023-24 അധ്യയന വർഷത്തിൽ  LKG, ഒന്നാം ക്ലാസുകളിൽ പുതുതായി അഡ്മിഷൻ നേടുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് പ്രത്യേക ധനസഹായം ലഭിക്കും. അർഹരായ അംഗങ്ങൾ വെള്ളപേപ്പറിൽ അപേക്ഷയും, അഡ്മിഷൻ എടുത്തതിന്റെ തെളിവും, അംശാദായ പാസ് ബുക്കിന്റെ പകർപ്പും, അംഗത്വ കാർഡിന്റെ പകർപ്പും, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പും സഹിതം ജൂൺ 10 നു മുൻപായി ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.