വിള ഇൻഷുറൻസ് പദ്ധതിയിൽ ഇപ്പോൾ അംഗമാവാം

Share

വിളനാശമുണ്ടായാൽ കർഷകന് സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ ഇപ്പോൾ അംഗമാവാം. അപേക്ഷകൻ ഡിസംബർ 31നുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. കാലാവസ്ഥധിഷ്ഠിത പദ്ധതിയിൽ തെങ്ങ്, റബ്ബർ, നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പൂ, ഇഞ്ചി,മാവ്, പൈനാപ്പിൾ, കശുമാവ്, മരച്ചീനി, കിഴങ്ങുവർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, ചെറു കിഴങ്ങ്, മധുരക്കിഴങ്ങ്) പയർവർഗ്ഗങ്ങൾ (ഉഴുന്ന്, പയർ, ചെറുപയർ, ഗ്രീൻപീസ്, സോയാബീൻ) പച്ചക്കറിവിളകൾ (പടവലം,പാവൽ, വള്ളി പയർ, കുമ്പളം, മത്തൻ, വെള്ളരി,വെണ്ട, പച്ചമുളക്) എന്നീ വിളകൾക്കും പരിരക്ഷ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 9400597312