വികലാഗ ക്ഷേമ കോർപ്പറേഷൻ സംസ്ഥാന ശിൽപ്പശാല തിരുവനന്തപുരത്ത്

Share

തിരുവനന്തപുരം: ദേശീയ വികലാംഗ ധനകാര്യ വികസന കോർപ്പറേഷൻ – കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മുഖേന നടത്തുന്ന വിവിധ സ്വയം തൊഴിൽ, ഭവന, വിദ്യാഭ്യാസ, വാഹനവായ്പകൾ, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ എന്നിവ സംബിന്ധിച്ച് ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികൾ, എൻ.ജി.ഒ കൾ, സാമൂഹ്യ പ്രവർത്തകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർക്കായി സംസ്ഥാന ശിൽപ്പശാല നടത്തും.

സെപ്റ്റംബർ 15 ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തിരുവനന്തപുരം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ശിൽപ്പശാലയിൽ ഗതാതഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.

ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിശ്ചിത മാതൃകയിൽ ഉള്ള അപേക്ഷാഫോം പൂരിപ്പിച്ച് shilpashala2023@gmail.com ലേക്ക് അയയ്ക്കണം. സെപ്റ്റംബർ 8 ന് വൈകിട്ട് 5 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളു. അപേക്ഷയും മറ്റു വിശദാംശങ്ങളും www.hpwc.kerala.gov.in ൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 9497281896.