മങ്കട ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലെ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അംഗീകൃത ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി/ ഡിപ്ലോമയും പ്രവര്‍ത്തിപരിചയം ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടാതെ ബുക്ക് കീപ്പിങ്, കമ്പ്യൂട്ടര്‍ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെയും താല്‍ക്കാലിക ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ജൂണ്‍ 27ന് രാവിലെ 10ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തണം.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04933 295733.