സിമെറ്റിൽ സീനിയർ ലക്ചറർ
തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്നോളജി (സിമെറ്റ്) യുടെ കീഴിൽ തിരുവനന്തപുരം ഒഴികെയുള്ള നഴ്സിംഗ് കോളജുകളിലെയും, പുതുതായി ആരംഭിക്കാനിരിക്കുന്ന നഴ്സിംഗ് കോളജുകളിലെയും ഒഴിവുള്ള സീനിയർ ലക്ചറർ (നഴ്സിംഗ്) തസ്തികളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷത്തേയ്ക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം.
എം.എസ്.സി നഴ്സിംഗ് ബിരുദവും നഴ്സിംഗിൽ രണ്ട് വർഷത്തെ അധ്യാപന പരിചയവും, സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത, പരമാവധി പ്രായം 41. (എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്). ശമ്പളം : 30,000 രൂപ. അപേക്ഷാ ഫീസ് ജനറൽ വിഭാഗ ത്തിന് 250 രൂപയും എസ്.സി./എസ്.ടി വിഭാഗത്തിന് 125 രൂപയും. ഫീസ് സിമെറ്റിന്റെ വെബ്സൈറ്റിലുള്ള (www.simet.in) SB Collect മുഖേന അടയ്ക്കാം. www.simet.in നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ബയോഡേറ്റയും, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ (അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്ട്രേഷൻ ഉൾപ്പെടെ) എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ജൂലൈ 31 നകം അയച്ചുതരണം.
കൂടുതൽ വിവരങ്ങൾക്ക് : www.simet.in
ഫോൺ: 0471-2302400
സിമെറ്റിൽ പ്രിൻസിപ്പാൾ തസ്തികയിലേക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്സിംഗ് കോളജുകളായ ഉദുമ, മലമ്പുഴ, (കണ്ണൂർ, ആലപ്പുഴ (പുതുതായി ആരംഭിക്കാൻ സാധ്യതയുള്ളവ)) എന്നിവിടങ്ങളിലെ പ്രിൻസിപ്പാൾ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വഴിയോ, കരാർ നിയമനത്തിനോ അപേക്ഷ ക്ഷണിച്ചു. എം.എസ്.സി നഴ്സിംഗിന് ശേഷം 15 വർഷത്തെ പ്രവർത്തിപരിചയം വേണം. ഇതിൽ 12 വർഷത്തെ അധ്യാപന പരിചയത്തിൽ കുറഞ്ഞത് 10 വർഷം കോളീജിയേറ്റ് പ്രോഗ്രാമിൽ പഠിപ്പിച്ചുള്ള പരിചയം. എം.ഫിൽ (നഴ്സിംഗ്), പി.എച്ച്.ഡി (നഴ്സിംഗ്)/ പബ്ലിക്കേഷൻ അഭികാമ്യം. നഴ്സിംഗ് കോളജുകളിൽ നിന്ന് വിരമിച്ച അധ്യാപകർക്കും അപേക്ഷിക്കാം.
ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം ജൂലൈ 31 നകം അയച്ചുതരണം. വിരമിച്ച അധ്യാപകർക്ക് 64 വയസ് വരെയും മറ്റുള്ളവർക്ക് 60 വയസ് വരെയുമാണ് പ്രായപരിധി. ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./ എസ്.ടി വിഭാഗത്തിന് 250 രൂപയും. ഫീസ് സിമെറ്റിന്റെ വെബ്സൈറ്റിലുള്ള (www.simet.in) SB Collect മുഖേന അടയ്ക്കാം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലല്ലാത്ത അപേക്ഷകർ www.simet.in നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ബയോഡേറ്റയും, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, മാർക്ക് ലിസ്റ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ (അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്ട്രേഷൻ ഉൾപ്പെടെ) എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ജൂലൈ 31 നകം അയയ്ക്കണം. കരാർ നിയമനങ്ങൾക്ക് 64,140 രൂപയാണ് ശമ്പളം.
കൂടുതൽ വിവരങ്ങൾക്ക്: www.simet.in
ഫോൺ: 0471-2302400
അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകൾ
തിരുവനന്തപുരം: തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) താത്കാലിക അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവിലേക്ക് യോഗ്യരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആർക്കിടെക്ചർ (കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച ബി.ആർക്ക് അടിസ്ഥാന യോഗ്യതയും, എം.ആർക്ക്/ എം.പ്ലാനിങ്/ എം.എൽ.എ (ലാൻസ്കേപ് ആർക്കിടെക്ചർ) എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് (ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്കും അല്ലെങ്കിൽ തത്തുല്യ യോഗ്യത), ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് (ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്കും അല്ലെങ്കിൽ തത്തുല്യ യോഗ്യത), കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി യിൽ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്. ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.സി.എ ബിരുദവും രണ്ടുവർഷം സർവകലാശാലാതലത്തിൽ അധ്യാപനപരിചയവും). മെക്കാനിക്കൽ എൻജിനിയറിങ് (ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്കും അല്ലെങ്കിൽ തത്തുല്യ യോഗ്യത) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർഥികൾ ജൂലൈ 24ന് രാവിലെ 9.30നു ബന്ധപ്പെട്ട വിഭാഗത്തിൽ നേരിട്ട് ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണം.
അനസ്തേഷ്യോളജി അസിസ്റ്റന്റ് പ്രൊഫസർ
തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്തേഷ്യോളജി തസ്തികയിൽ അഞ്ച് താത്കാലിക ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഓപ്പൺ, നോൺ ഓപ്പൺ, ഈഴവ/ തിയ്യ/ ബില്ലവ, എസ്.സി, മുസ്ലീം പ്രയോരിറ്റി ഒഴിവുകളാണുള്ളത്. അപേക്ഷകർക്ക് 01.01.2023ന് 46 വയസ് കവിയരുത് (നിയമാനുസൃത ഇളവ് സഹിതം). 15,600-39,100 ആണ് പ്രതിഫലം. അനസ്തേഷ്യോളജിയിൽ പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത.
ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 24നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സേചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
മാനന്തവാടി ഗവ. എന്‍ജിനിയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കരാർ നിയമനം
വയനാട്: മാനന്തവാടി ഗവ. എന്‍ജിനിയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ ആന്റ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എഞ്ചിനീയറിങ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിൽ താല്‍ക്കാലിക നിയമനം.
എഞ്ചിനീയറിങ് വിഷയങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് എം.ടെക് ബിരുദവും (പി.എച്ച്.ഡി/അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം), ശാസ്ത്ര വിഷയങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദവും (പി.എച്ച്.ഡി/നെറ്റ്/അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം). പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 2 ന് രാവിലെ 9.30 ന് തലപ്പുഴ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഓഫീസില്‍ എത്തിച്ചേരണം.
ഗസ്റ്റ് ലക്ചറർ നിയമനം
IHRD-യുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ കെമിസ്ട്രി, ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ്, ട്രേഡ്സ്മാൻ ഇൻ കമ്പ്യൂട്ടർ തസ്തികകളിലേക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
ലക്ചറർ ഇൻ കെമിസ്ട്രി നിയമനത്തിന് 55% മാർക്കോടെ മാസ്റ്റർ ബിരുദം (NET അഭിലഷണീയം) മാണ് യോഗ്യത. ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ നിയമനത്തിന് അതാത് വിഷയങ്ങളിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം ജൂലൈ 27 ന് രാവിലെ 10 ന് കോളജിൽ നേരിട്ട് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 8547005084, 9744157188.