തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിനു കീഴിലുള്ള സംസ്ഥാന ജെൻഡർ കൗൺസിലിലെ ജെൻഡർ കൺസൾട്ടന്റിനെ സഹായിക്കുന്നതിലേക്കായി ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നിലവിലെ ഒരു തസ്തികയിലേക്ക് 21,175 രൂപയാണ് പ്രതിമാസ ശമ്പളം.
ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദം, ഒരു അംഗീകൃത സർക്കാർ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്റർ സർട്ടിഫിക്കറ്റുമാണ് യോഗ്യത. സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുണ്ടാകണം. അപേക്ഷകർക്കുള്ള ഉയർന്ന പ്രായപരിധി 45 വയസാണ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 14 വൈകിട്ട് അഞ്ചുമണി.
അപേക്ഷകൾ സ്വന്തം കൈപ്പടയിൽ തയാറാക്കിയതായിരിക്കണം. അപേക്ഷയും അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടെ വനിത ശിശുവികസന ഡയറക്ടർ, വനിതാ ശിശുവികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം – 695 012 എന്ന വിലാസത്തിൽ സമർപ്പിക്കണം.