മൊഫിയ ആത്മഹത്യ ചെയ്ത സംഭവം: ആലുവ സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യം ശക്തമാക്കി യുഡിഎഫ് | MOFIA CASE | ALUVA POLICE | UDF

Share

ആലുവയിൽ നിയമവിദ്യാർഥിനിയായിരുന്ന മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യം ശക്തമാക്കി യുഡിഎഫ്. പോലീസ് സ്‌റ്റേഷൻ രാത്രിയും യുഡിഎഫ് ഉപരോധിച്ചു. മൊഫിയയുടെ അമ്മയും യുഡിഎഫ് സമര വേദിയിലെത്തി. 

ആരോപണ വിധേയനായ സുധീറിനെ സസ്‌പെൻഡ് ചെയ്യും വരെ സമരം തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു. നേരത്തെ സുധീറിനെ പോലീസ് ആസ്ഥാനത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. അതേസമയം സസ്‌പെൻഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടാണ് മൊഫിയയുടെ കുടുംബവും യുഡിഎഫും സ്വീകരിച്ചത്.

സംഭവത്തിൽ എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണ്. തുടർനടപടികൾ ഇതുകഴിഞ്ഞ് സ്വീകരിക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്. എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാകാതെയാണ് കോൺഗ്രസ് സമരം തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *