മാനുവല്‍ സ്‌കാവഞ്ചേഴ്സ്, ഹസാര്‍ഡസ് ക്ലീനിങ്, തോല്‍ ഉറക്കിടുന്നവര്‍ തുടങ്ങി അനാരോഗ്യമായ ചുറ്റുപാടുകളില്‍ തൊഴിലെടുക്കുന്നരുടെ ആശ്രിതരായിട്ടുള്ളവര്‍ക്ക് 2023-24 അധ്യയന വര്‍ഷത്തെ സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അംഗീകൃത യു.ഡി.ഐ.സി.ഇ കോഡ് ഉള്ള സര്‍ക്കാര്‍/എയ്ഡഡ്/ അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അവസരം.
അപേക്ഷകരായ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍/രക്ഷിതാക്കള്‍ അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നുവെന്ന് തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിയുടെ/സാമൂഹ്യക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം, ഹോസ്റ്റല്‍ ഇന്‍മേറ്റ് ആണെങ്കില്‍ ഹോസ്റ്റല്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷിക്കാരാണെങ്കില്‍ അത് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനം മുഖേനെ ഓണ്‍ലൈനായി 2024 മാര്‍ച്ച് 15 വരെ അപേക്ഷിക്കാം.
അപേക്ഷകര്‍ക്ക് ആധാര്‍ സീഡഡ് ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ബന്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക്/നഗരസഭ/ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0491-2505005