കേന്ദ്ര സർക്കാർ ഗ്രാഡുവേറ്റ് ലെവൽ പുറമെ ബാങ്ക് ജോലി, ക്ലാർക്, അപ്പ്രെന്റിസ്, എയർപോർട്ട് എന്നിവിടങ്ങളിൽ ഒഴിവുകൾ

Share

IBPS വിജ്ഞാപനപ്രകാരം പലബാങ്കുകളിലായി 9372 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. 6128 ക്ലാർക്, 3244 അപ്പ്രെന്റിസ്, പഞ്ചാബ് നാഷണൽ ബാങ്കിൽ 2700, UCO ബാങ്കിൽ 544 ഒഴിവുകൾ, ഇന്ത്യൻ ബാങ്കിൽ 102 സ്പെഷ്യലിസ്റ്റ് ഓഫീസർ എന്നിങ്ങനെയാണ് നിലവിലെ ഒഴിവുകൾ.

ഇവ കൂടാതെ എയർപോർട്ടിൽ 4477 ഒഴിവുകളും. HLL ൽ ലൈഫ് കെയറിൽ 1280 ഒഴിവുകളും, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ 79 അധ്യാപകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്‌. കേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ്, ഹവിൽദാർ തസ്തികയിലും 8,326 ഒഴിവുകളുണ്ട്. കേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (നോൺ – ടെക്നിക്കൽ), ഹവിൽദാർ തസ്‌തികളിലെ ഒഴിവുകളിലേക്കും എസ് എസ് സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സ്ത്രീകൾക്കും ഈ തടിശ്ശികകളിൽ അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്നവസാന തീയതി ജൂലൈ 31 വരെയാണ്. കേരളത്തിലെ ലാസ്റ്റ് ഗ്രേഡിന് തുല്യമായ ജോലിയാണിത്. യോഗ്യത – എസ് എസ് എൽ സി . പ്രായം – 18-25, 27 വയസ്സ്, നിമയാനുസൃത ഒഴിവുകൾ ബാധകം. അപേക്ഷ ഫീസ് 100 രൂപ വനിതകൾക്കും, പട്ടിക വിഭാഗങ്ങൾക്കും,ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.

സെക്ഷന് രണ്ടു ഘട്ടം പരീക്ഷയുണ്ട്. ആദ്യഘട്ടം ഒബിക്ക്റ്റിവ് ടൈപ്പ് മാതൃകയിൽ കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തു പരീക്ഷയും തുടർന്ന് ഇന്റർവ്യൂ. ഹവിൽദാർ ഒഴിവിലേയ്ക് ശാരീരിക ക്ഷമത പരീക്ഷയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *