വിവിധ തസ്‌തികകളിൽ ഉദ്യോഗാർത്ഥികൾക്ക് അവസരം: ഇപ്പോൾ അപേക്ഷിക്കാം

Share

ഫെഡറൽ ബാങ്കിൽ ഓഫീസർ തസ്തികയിൽ സ്ഥിര നിയമനം: അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 12

ഫെഡറൽ ബാങ്കിൽ ഓഫീസർ തസ്തികയിൽ സ്ഥിര നിയമനത്തിനു ഇപ്പോൾ മുതൽ അപേക്ഷിക്കാം. അപേക്ഷന്റെ യോഗ്യത ബിരുദാനന്തര ബിരുദമാണ്. ഉദ്യോഗാർത്ഥികൾ എല്ലാ തലത്തിലും 60 ശതമാനം മാർക്ക് വാങ്ങി ജയിച്ചവരാകണം. അപേക്ഷകന്റെ പ്രായം 27 വയസ്സ് കവിയരുത്. അപേക്ഷ ഫീസ് 700 രൂപയും, പട്ടികവിഭാഗത്തിനു 140 രൂപയുമാണ്. ഓൺലൈൻ അപേക്ഷിയ്ക്കാൻ അവസാന തീയതി – ഓഗസ്റ്റ് 12.

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ 400 ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ മാർക്കറ്റിങ് ഡിവിഷനിൽ കേരളം ഉൾപ്പെടുന്ന സതേൺ റീജിയനിൽ 400 അപ്പ്രെന്റിസ് ഒഴിവുണ്ട്. അപേക്ഷകന്റെ യോഗ്യത – ട്രേഡ് അപ്പ്രെന്റിസ് – പത്താം ക്ലാസ്, ഫിറ്റർ, എലെക്ട്രിഷ്യൻ, ഇലക്ട്രോണിക്സ്, മെക്കാനിക്/instument മെക്കാനിക്, machinist ട്രേഡിൽ ഐ ടി ഐ ആണ്.
ടെക്‌നിഷ്യൻ അപ്പ്രെന്റിസ് – പത്താംക്ലാസും ട്രേഡിൽ 50 ശതമാനം മാർക്കോടെ 3 വർഷ ഡിപ്ലോമ ഉണ്ടായിക്കണം. ഗ്രാഡുവേറ്റ് അപ്പ്രെന്റിസ് – 50 ശതമാനം മാർക്കോടെ ബിരുദവുമാണ് യോഗ്യത. അപേക്ഷകന്റെ പ്രായം – 18-24 വയസ്സ് ആയിരിക്കണം.