ഉദ്യോഗാർത്ഥികൾക്ക് ഇന്ന് റിപ്പോർട്ട് ചെയ്‌ത നിരവധി ഒഴിവുകളെകുറിച്ചറിയാം

Share

അഡീഷണൽ ടീച്ചർ തസ്തികയിൽ വാക്ക്-ഇൻ-ഇൻർവ്യൂ

ഇടുക്കി: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കിയിലെ മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഡീഷണൽ ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്. യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഓഗസ്റ്റ് 17ന് രാവിലെ 10ന് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപം മഹിള ശിക്ഷൺ ക്രന്ദ്രത്തിൽ വാക്ക്-ഇൻ-ഇന്റർവ്യുവിന് ഹാജരാകണം.

ആകെ ഒരു ഒഴിവാണുള്ളത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥിക്ക് 23 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 9000 രൂപയാണ് ഓണറേറിയം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2348666

സിമെറ്റിൽ പ്രിൻസിപ്പൽ, അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിൽ കരാർ നിയമനം

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്നോളജി (സിമെറ്റ്) യുടെ വിവിധ സ്ഥാപനങ്ങളിൽ പ്രിൻസിപ്പൽ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.simet.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്ക്: 0471 2302400.

മെഡിക്കൽ ഓഫീസർ, ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

കേശവപുരം: കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറേയും ലബോറട്ടറി ടെക്നീഷ്യനെയും ആവശ്യമുണ്ട്. മെഡിക്കൽ ഓഫീസർക്ക് എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയും ലബോറട്ടറി ടെക്നീഷ്യന് BSc MLT, DMLT with Paramedical council registration എന്നിവയാണ് യോഗ്യത. ഈ തസ്‌തികകളിൽ ഓരോ ഒഴിവ് വീതമാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകേണ്ട അവസാന തീയ്യതി ഓഗസ്റ്റ് 10 ആണ്. നിശ്ചിത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഓഗസ്റ്റ് 14 രാവിലെ 10 മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തണം. മെഡിക്കൽ ഓഫീസർ കൂടിക്കാഴ്ച 10.30നും ലാബോറട്ടറി ടെക്നീഷ്യൻ 11.30നും നടക്കും.

സൈക്കോളജിസ്റ്റ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കിയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റിന്റെ (പാർട്ട് ടൈം) ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി /എം.എ (സൈക്കോളജി), ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസം 12000 രൂപയാണ് വേതനം.

സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് 8ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയച്ചു തരണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം – 695 002.

കൂടുതൽ വിവരങ്ങൾക്ക് : 0471 2348666.

അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ സ്ഥിരനിയമനം

കോട്ടയം: കോട്ടയത്തെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ തസ്തികയിലെ ഒരു സ്ഥിരം ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത സിവില്‍ എഞ്ചിനീയറിങ് ബിരുദവും ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 45 വയസ്സില്‍ താഴെ (ഇളവുകള്‍ അനുവദനീയം). യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 10 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ എന്‍ ഒ സി ഹാജരാക്കണം.

ടെക്നിക്കല്‍ എക്സ്പെര്‍ട്ട്, അഭിഭാഷകര്‍ തസ്തികകളില്‍ കരാർ നിയമനം

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ലീഗല്‍ സപ്പോര്‍ട്ട് സെന്റര്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ടെക്നിക്കല്‍ എക്സ്പെര്‍ട്ട്, അഭിഭാഷകര്‍ എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. ടെക്നിക്കല്‍ എക്സ്പെര്‍ട്ട് യോഗ്യത- എം സി എ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബി-ടെക് /ഡിപ്ലോമ. മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. കണ്ടന്റ് റൈറ്റിങ്, വെബ് ഡിസൈനിങ്, ഫോട്ടോഷോപ് എന്നിവയില്‍ പരിജ്ഞാനം.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് അഭിഭാഷക തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത. അപേക്ഷകർക്കുള്ള ഉയര്‍ന്ന പ്രായപരിധി 40 വയസാണ്. ബയോഡേറ്റയും പ്രായവും യോഗ്യതകളും തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും, രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം വികാസ് ഭവനിലുള്ള സംസ്ഥാന യുവജന കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0471-2308630.