കൊല്ലം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചർ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ‘നിയോഗ്-2023 ‘ മിനി തൊഴില്‍മേള ജൂലൈ 8 ശനിയാഴ്ച്ച രാവിലെ രാവിലെ ഒമ്പതിന് ആരംഭിക്കും. 15 ലധികം സ്വകാര്യ സ്ഥാപനങ്ങളില്‍ 600 ഒഴിവുകളാണുള്ളത്. ബാങ്കിങ്, ഫിനാന്‍സ്, അക്കൗണ്ട്‌സ്, സെയില്‍സ്, മാര്‍ക്കറ്റിങ്, അഡ്മിനിസ്‌ട്രേഷന്‍, എച്ച് ആര്‍, ഐ ടി, എജ്യൂക്കേഷന്‍, ടെലികമ്മ്യൂണിക്കേഷന്‍, ഓട്ടോമോബൈല്‍സ് എന്നീ വിഭാഗങ്ങളിലുളള തൊഴില്‍ ദാതാക്കളാണ് തൊഴിൽ മേളയിൽ പങ്കെടുക്കുന്നത്.
എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിങ്, ഡിപ്ലോമ, ഐ ടി ഐ അല്ലെങ്കില്‍ അതില്‍ കൂടുതലോ യോഗ്യതയുളള 35 വയസ്സിനുള്ളിൽ പ്രായമുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ എംപ്ലോയബിലിറ്റി സെന്റര്‍, കൊല്ലം എന്ന ഫേസ്ബുക്ക് പേജില്‍ നല്‍കിയ എന്‍ സി എസ് പോര്‍ട്ടല്‍ ക്യൂ ആര്‍ കോഡ് ഉപയോഗിക്കാം. ജൂലൈ ഏഴിനകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി എന്‍ സി എസ് പോര്‍ട്ടല്‍ മുഖേന ലഭിക്കുന്ന എന്‍ സി എസ് ഐ ഡിയും അഞ്ച് ബയോഡേറ്റയുമായി മേളയില്‍ പങ്കെടുക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കായി സ്‌പോട്ട് രജിസ്ട്രേഷന്‍ സൗകര്യമുണ്ട്. വിവരങ്ങള്‍ക്ക് അടുത്തുള്ള എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടുക.