സി-ഡിറ്റ് കൺസർവേഷൻ പ്രോജക്ട് പാനലിലേക്ക് അപേക്ഷിക്കാം

Share

സർക്കാർ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് നടപ്പാക്കി വരുന്ന കൺസർവേഷൻ പ്രോജക്ടിലെ Ink fixing, tissue lamination മുതലായ ജോലികൾ സി-ഡിറ്റിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ റേറ്റ് കോൺട്രാക്ട് വ്യവസ്ഥയിൽ നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ളവരുടെ പാനൽ താത്കാലികമായി തയ്യാറാക്കുന്നു.

ഹയർസെക്കൻഡറി പ്ലസ്ടുവോ തത്തുല്യമോ ആണ് യോഗ്യത. 2024 ജൂൺ 20ന് 36 വയസ് കവിയാൻ പാടില്ല. വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിന്റെ മാതൃകയും സി-ഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.cdit.org സന്ദർശിക്കുക. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ Attachment ആയി ജൂൺ 20നു മുമ്പ് cditconservation@gmail.com എന്ന ഇ-മെയിൽ വഴി സമർപ്പിക്കണം. ഇ-മെയിൽ വഴി അല്ലാതെയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷകരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ സംബന്ധിച്ച വിവരങ്ങൾ അവരവരുടെ അപേക്ഷ സമർപ്പിച്ച അതേ ഇ-മെയിൽ വിലാസം മുഖേന അറിയിക്കുന്നതാണ്. ഷോർട്ട് ലിസ്റ്റ് വെബ് സൈറ്റിൽ ലഭ്യമാകും.