ആർക്കിടെക്ചർ അധ്യാപക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Share

തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ ആർക്കിടെക്ചർ വിഭാഗത്തിൽ അധ്യാപകരുടെ താത്കാലിക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയായ ബി.ആർക് ബിരുദവും ബിരുദാനന്തര ബിരുദവും രജിസ്ട്രേഷനും വേണം. മുൻ പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം 27 ന് രാവിലെ 9.30 ന് ആർക്കിടെക്ചർ വിഭാഗത്തിൽ എത്തണം. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.

കൂടുതൽ വിവരങ്ങൾക്ക്: 9496640532.