ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരത്തിന് അപേക്ഷിക്കാം

Share

തിരുവനന്തപുരം: ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് പുരസ്‌കാരം നൽകുന്നു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മികച്ച ജീവനക്കാരൻ (ഗവ/പബ്ലിക്/പ്രൈവറ്റ് സെക്ടര്‍), സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭ്യമാക്കിയ തൊഴിൽദായകർ, ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച എൻ.ജി.ഒ സ്ഥാപനങ്ങൾ, മികച്ച മാതൃകാ വ്യക്തി, മികച്ച സര്‍ഗാത്മക കഴിവുള്ള കുട്ടി, മികച്ച കായിക താരം എന്നിവയുള്‍പ്പെടെ 20 വിഭാഗങ്ങളിലായാണ് പുരസ്‌കാരം നൽകുന്നത്. ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും, മൊമന്റോയും ചേർന്നതാണ് പുരസ്‌കാരം.

ഭിന്നശേഷി അവാർഡ് 2023 നായി നോമിനേഷനോടൊപ്പം നിർദിഷ്ട മാതൃകയിൽ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങളും മാനദണ്ഡങ്ങൾ പ്രകാരമുള്ള മറ്റു രേഖകളും ലഭ്യമാക്കേണ്ടതാണ്. പുരസ്കാരത്തിനുള്ള നോമിനേഷനുകൾ സെപ്റ്റംബർ 15നകം സാമൂഹ്യനീതി ഡയറക്ടറേറ്റിലേയ്ക്ക്/ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫിസർക്ക് നൽകേണ്ടതാണ്. കൂടുതല്‍ വിവരങ്ങളും വിശദമായ വിജ്ഞാപനവും www.swdkerala.gov.in എന്ന സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2371911