തലമുടിയുടെ നല്ല വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകമാണ് ബയോട്ടിന്‍. മുടികൊഴിച്ചില്‍ അകറ്റാനും, കരുത്തുള്ള മുടിക്കും ബയോട്ടിന്‍ ലഭിക്കാനും ഈ ഭക്ഷണങ്ങള്‍ കഴിക്കാം.
മുട്ടയില്‍ ധാരാളം ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് കട്ടിയും കരുത്തുമുള്ള തലമുടി ലഭിക്കാന്‍ സഹായിക്കും. ബ്രേക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തി കഴിക്കുന്നതും ഗുണകരമാണ്.
ചീരയില്‍ ബയോട്ടിന്‍, അയണ്‍, വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് തലമുടി നന്നായി വളരാന്‍ സഹായിക്കും. ബദാമില്‍ ധാരാളം ബയോട്ടിനും വിറ്റാമിന്‍ ഇയും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് തലമുടിയുടെ വളര്‍ച്ച കൂട്ടാന്‍ സഹായിക്കും.
സാല്‍മണില്‍ ധാരാളം ബയോട്ടിനും ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും മുടിയുടെ വളര്‍ച്ച കൂട്ടാനും സഹായിക്കും. വാള്‍നട്ട്, സണ്‍ഫ്ലവര്‍ സീഡ്, ചിയ സീഡ് എന്നിവയില്‍ ധാരാളം ബയോട്ടിനും മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ ദിവസവും കഴിക്കുന്നത് തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.