ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സാധാരണയായി പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കാറില്ലെങ്കിലും, തലച്ചോറിനെ ബാധിച്ചുതുടങ്ങുമ്പോള്‍ ശരീരം ചില സൂചനകള്‍ നല്‍കാറുണ്ട്. പുലര്‍ച്ചെ എഴുന്നേല്‍ക്കുമ്പോള്‍ തലയുടെ പിന്‍ഭാഗത്തുണ്ടാകുന്ന കഠിനമായ വേദന. പെട്ടെന്നുണ്ടാകുന്ന തലകറക്കം, കണ്‍പോളകള്‍ക്ക് ഭാരം തോന്നുക, അല്ലെങ്കില്‍ കാഴ്ച പെട്ടെന്ന് മങ്ങുക. ദൈനംദിന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, ചെറിയ കാര്യങ്ങള്‍ പോലും പെട്ടെന്ന് മറന്നുപോവുക. ശാരീരിക അധ്വാനം ഇല്ലാതെ തന്നെ കടുത്ത ക്ഷീണം അനുഭവപ്പെടുക, ചിന്തകളില്‍ വ്യക്തതയില്ലാതിരിക്കുക. വാക്കുകള്‍ കുഴഞ്ഞുപോവുകയോ, പെട്ടെന്ന് ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയോ ചെയ്യുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
തലച്ചോറിലെ സൂക്ഷ്മമായ രക്തക്കുഴലുകളെ തകരാറിലാക്കുന്നതിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളും അപകടസാധ്യതകളും ഇവയാണ്.
ഭക്ഷണത്തില്‍ ഉപ്പിന്റെ അമിതമായ ഉപയോഗം, കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത്, അമിതവണ്ണം, മാനസിക സമ്മര്‍ദ്ദം, അമിതമായ മദ്യപാനവും പുകവലിയും.
കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ സ്‌ട്രോക്കോ വന്നിട്ടുണ്ടെങ്കില്‍ അടുത്ത തലമുറയ്ക്ക് ഇതിനുള്ള സാധ്യത കൂടുതലാണ്. ലളിതമായ ഒരു ബി.പി പരിശോധനയിലൂടെ ഈ വലിയ വിപത്തുകളെ നമുക്ക് മുന്‍കൂട്ടി തടയാന്‍ സാധിക്കും. അതുകൂടാതെ 30 വയസ്സ് കഴിഞ്ഞവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ബി.പി പരിശോധിക്കുന്നത് ശീലമാക്കണം.