[[കുഴി തോണ്ടുന്ന സൂപ്പർ ആശുപത്രികൾ – 4]]
മനസാക്ഷിക്ക് നിരക്കാത്തത് ചെയ്യരുത് എന്ന് പറയുന്നത് ഹൃദയം കല്ലു പോലുള്ളോരെ നോക്കിയാണ്. ഞാനെൻ്റെ ഹൃദയമാണ് അവന് നൽകിയത് എന്ന് ഒരു പെൺകുട്ടി പറഞ്ഞാൽ അവളുടെ ഹൃദയം നിറയെ അവനാണെന്ന് അർത്ഥം. തുടിക്കുന്ന അവളുടെ ഹൃദയത്തിൽ അവൻ തുടിച്ചു കൊണ്ടിരിക്കുന്നു. സ്നേഹം പൂത്തുലയുന്ന ആ ഹൃദയത്വത്തിൻ്റെ ഉള്ളറകളിലെ സിരകളിലൂടെ ഓടുന്നതും സ്നേഹത്തിൻ പൂഞ്ചോല തീരം തന്നെയാണ്.
സ്നേഹം നിറഞ്ഞു തുളുമ്പുന്ന ഹൃദയത്തോട് ഹൃദയപ്പറ്റില്ലാത്ത ചെയ്തികളാണ് ഹൃദയത്തിൻ്റെ ഉടമകളായ ഡോക്ടർമാർ ചെയ്തു കൊണ്ടിരിക്കുന്നത്. ഹൃദയത്തിൻ്റെ അകത്തളങ്ങൾ അറിയാവുന്ന ഈ ഡോക്ടർമാർ ഹൃദയം വിൽക്കുന്ന ഹൃദയമില്ലാത്തവരാണ്.
പണ്ട് കേട്ടിട്ടില്ലാത്ത ഒന്നായിരുന്നു ഹൃദയ ശസ്ത്രക്രിയ. ഹാർട്ട് അറ്റാക്ക് എന്നൊരു സമ്പ്രദായമേ കേട്ട് കേൾവിയില്ലായിരുന്നു. ഒരാൾ പെട്ടെന്ന് മരിച്ചാൽ അത് അറ്റാക്ക് എന്ന് പറഞ്ഞിരുന്നില്ല. അത് ഹാർട്ടിന് നേരെയുള്ള അറ്റാക്കായി മാറ്റിയത് ആരോഗ്യ ചികിത്സാ ലോകമാണ്. ഹൃദയത്തിൻ്റെ ഉടമകളാകേണ്ടവർ ഹൃദയത്തിൽ കച്ചവട ത്തിൻ്റെ മർച്ചൻ്റ് ഓഫ് വെനീസാകുന്നു. ഷേക്സ്പിയറിൻ്റെ “മർച്ചൻ്റ് ഓഫ് വെനീസി”ലെ നിഷ്കളങ്കരായ അൻ്റോണിയയും ബസാനിയോയുമായി പാവം രോഗികൾ മാറുമ്പോൾ പലിശക്കൊതിയൻ ഷൈലോക്കായി ഡോക്ടർമാർ മാറുകയാണ്. അൻ്റോണിയയുടെ നെഞ്ചിൽ നിന്നും ഒരു റാത്തൽ മാംസം വെട്ടിയെടുക്കാൻ കത്തികമായി നിൽക്കുന്ന ഷൈലോക്കിനെ പോലെ രോഗികളുടെ ഹൃദയം വെട്ടി ലക്ഷങ്ങൾ കൊള്ളയടിക്കുന്നവരായി ഡോക്ടർമാർ മാറിയതാണ് ലോകം കണ്ടു കൊണ്ടിരിക്കുന്ന ലൈവ് കാഴ്ച.
ഇതൊക്കെ കണ്ടു കൊണ്ടിരിക്കാൻ കഴിയുന്നില്ല. കണ്ണേ മടങ്ങുക എന്ന് പറഞ്ഞ് വിലപിക്കുന്നവർ ഏറെയാണ്.
സ്വകാര്യ ആശുപത്രികളിലെ കൊള്ള കൊയ്ത്തിൻ്റെ ഓമനപ്പേരാണ് ഹൃദയശസ്ത്രക്രിയ അഥവാ ബൈപാസ് സർജറി.
ബൈപാസ് നമ്മൾ കാണുന്നത് തിരക്കില്ലാതെ എളുപ്പത്തിൽ എത്തുന്ന വഴിയാണ്. ഇവിടുത്തെ ബൈപാസ് നെഞ്ച് വെട്ടിത്തുറന്ന് ഹൃദയമെടുത്ത് അതിലെ ബ്ലോക്ക് മാറ്റി ഗതാഗതക്കുരുക്ക് ഒഴിവാക്കി രക്തത്തിൻ്റെ ഒഴുക്ക് സുഗമമാക്കുകയാണ്. കുരുക്ക് മൂലം തടസപ്പെട്ട ഗതാഗതം ട്രാഫിക് പൊലീസ് നിയന്ത്രിച്ച് വിടുന്നതുപോലെ ഡോക്ടർമാർ കുരുക്കഴിക്കുന്നു.
നല്ല കാര്യമാണ് ഡോക്ടർമാർ ചെയ്യുന്നത്. പക്ഷേ, അതിൻ്റെ പിന്നിൽ ഒരു കൊള്ളയുണ്ട്. ഹൃദയമില്ലാത്തവർ ഹൃദയത്തിൽ തൊട്ട് നടത്തുന്ന ഹൃദയക്കൊള്ള.
കേരളത്തിൽ ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരുടെ എണ്ണം പെരുകി വരികയാണ്. ആ പെരുക്കൽ ആശുപത്രികളുടെ ബംബറാവുകയാണ്. ആ ബംബർ ആണ് സ്വകാര്യ ആശുപത്രികളുടെ ഭാഗ്യദേവത.
*ഒരു സ്വകാര്യ ആശുപത്രിയുടെ ഒരു വർഷത്തെ ലാഭം എത്രയാണ്?
ആശുപത്രിയുടെ സൈസ് അനുസരിച്ച് വലിയ വ്യത്യാസം വരും. മൂന്ന് തരം ആശുപത്രി നോക്കാം:
*1. ഇടത്തരം സ്വകാര്യ ആശുപത്രി 100-200 ബെഡ്
*ഒരു മാസത്തെ ഹൃദയ ശസ്ത്രക്രിയകൾ
- ബൈപ്പാസ്: 15 എണ്ണം x 1 ലക്ഷം ലാഭം = 15 ലക്ഷം
- ആൻജിയോപ്ലാസ്റ്റി: 40 എണ്ണം x 50,000 ലാഭം = 20 ലക്ഷം
*ഹൃദയം മാത്രം = 35 ലക്ഷം/മാസം
*മറ്റ് ഡിപ്പാർട്ട്മെന്റുകൾ കൂടി ചേർത്താൽ ഓർത്തോ, ഗൈനി, ജനറൽ സർജറി
മൊത്തം പ്രതിമാസ ലാഭം 60 ലക്ഷം – 1 കോടി
*വാർഷിക ലാഭം
7 കോടി – 12 കോടി രൂപ
*2. വലിയ കോർപ്പറേറ്റ് ആശുപത്രി – 500+ ബെഡ്
*ഒരു മാസത്തെ ഹൃദയ ശസ്ത്രക്രിയകൾ
- ബൈപ്പാസ്: 40 എണ്ണം x 1.2 ലക്ഷം = 48 ലക്ഷം
.ആൻജിയോപ്ലാസ്റ്റി: 100 എണ്ണം x 60,000 = 60 ലക്ഷം
- മറ്റ് ശസ്ത്രക്രിയ: 20 ലക്ഷം
*ഹൃദയം മാത്രം =
1.28 കോടി/മാസം
*എല്ലാ ഡിപ്പാർട്ട്മെന്റും കൂടി
മൊത്തം പ്രതിമാസ ലാഭം 3 കോടി – 5 കോടി
*വാർഷിക ലാഭം
36 കോടി – 60 കോടി രൂപ
*3. സൂപ്പർ സ്പെഷ്യാലിറ്റി + മെഡിക്കൽ ടൂറിസം
കേരളത്തിലെ തട്ടിപ്പ് റാക്കറ്റ് നടന്നത് ഇങ്ങനെയുള്ള ആശുപത്രികളിൽ ആണ്.
1 ട്രാൻസ്പ്ലാന്റിന് 20-35 ലക്ഷം ബിൽ. അതിൽ ആശുപത്രിക്ക് 3-5 ലക്ഷം കമ്മീഷൻ/ലാഭം.
മാസം 10 ട്രാൻസ്പ്ലാന്റ് നടന്നാൽ 30-50 ലക്ഷം ലാഭം.
ലാഭം എവിടുന്നാണ് കൂടുതൽ വരുന്നത്?
ഹൃദയം, ന്യൂറോ 25-35% ഉപകരണങ്ങൾ ചെലവേറിയത്.
ഓങ്കോളജി 30-40% കീമോ, റേഡിയേഷൻ.
ഓർത്തോ 20-30% ഇംപ്ലാന്റ്, റോഡ്
ജനറൽ മെഡിസിൻ 10-15% മരുന്ന്, ടെസ്റ്റ്
ചിലവുകൾ പോകുന്നത് എവിടേക്ക്?
- ഡോക്ടർ സാലറി 20-25%
- ഉപകരണ ലോൺ/EMI Cath Lab, MRI 10 കോടി
- മരുന്ന്, ഉപകരണങ്ങൾ
- 25-30%
- സ്റ്റാഫ്, കറണ്ട്, വാടക 20%
- മാർക്കറ്റിംഗ്, കമ്മീഷൻ ഏജന്റുമാർക്ക് 10%
- ആശുപത്രി ലാഭം = വോള്യം x മാർജിൻ. ദിവസം 5 ശസ്ത്രക്രിയ നടന്നാൽ മാത്രമേ ലാഭമുള്ളൂ
- ആയുഷ്മാൻ/ഇൻഷുറൻസ് കേസുകൾ ബിൽ കുറവാണ്. ലാഭ മാർജിൻ 10-15% മാത്രം
- കാഷ് പേഷ്യന്റ് ലാഭം ഏറ്റവും കൂടുതൽ
- ചെറിയ ആശുപത്രി വർഷം 1-3 കോടി ലാഭം
- ഇടത്തരം വർഷം 7-12 കോടി ലാഭം
- വലിയ കോർപ്പറേറ്റ് വർഷം 40-60 കോടി ലാഭം
*ഒരു സ്വകാര്യ ആശുപത്രിക്ക് ഒരു ഹൃദയ ശസ്ത്രക്രിയ നടത്തുമ്പോൾ കിട്ടുന്ന തുക
*1. രോഗി അടയ്ക്കുന്ന ആകെ ബിൽ
ബൈപ്പാസ് / ആൻജിയോപ്ലാസ്റ്
ആൻജിയോ + 1 സ്റ്റന്റ്1.27 ലക്ഷം – 1.5 ലക്ഷം
ആൻജിയോ + 2 സ്റ്റന്റ്1.6 ലക്ഷം – 2 ലക്ഷം
*ബൈപ്പാസ് സർജറി 2.75 ലക്ഷം – 4.25 ലക്ഷം
*2. ഈ പണത്തിൽ നിന്ന് ആശുപത്രിക്ക് പോവുന്ന ചിലവുകൾ
ഒരു ബൈപ്പാസിന് 3.5 ലക്ഷം ബിൽ ആണെന്ന് കരുതുക.
*ഏകദേശ ചിലവ്
*സ്റ്റന്റ് / ഉപകരണങ്ങൾ 30,000 – 60,000 സ്റ്റന്റ് NPPA വില 30,000. ബലൂൺ, വയർ കൂടി
ഡോക്ടർ ഫീസ് 50,000 – 1 ലക്ഷം സർജൻ + അനസ്തേഷ്യ + കാർഡിയോളജിസ്റ്റ്
ICU + റൂം + നഴ്സിംഗ് 40,000 – 70,000 5-7 ദിവസം
ടെസ്റ്റ്, മരുന്ന്, മറ്റു ചിലവ് 30,000 – 50,000
ആശുപത്രിയുടെ ഓവർഹെഡ് 20,000 – 40,000 കറണ്ട്, സ്റ്റാഫ്, Cath Lab മെയിന്റനൻസ്
ആകെ ചിലവ് ∼1.7 ലക്ഷം മുതൽ 3.2 ലക്ഷം വരെ
*3. ആശുപത്രിക്ക് കിട്ടുന്ന “ലാഭം എത്ര?
*ബിൽ 3.5 ലക്ഷം – ചിലവ് 2.5 ലക്ഷം = ഒരു ലക്ഷം രൂപ
ഒരു ബൈപ്പാസിന് ആശുപത്രിക്ക് 80,000 മുതൽ 1.5 ലക്ഷം വരെ ലാഭം കിട്ടാം.
ആൻജിയോപ്ലാസ്റ്റിക്ക് 40,000 മുതൽ 70,000 വരെ.
*4. സ്വകാര്യർക്ക് ഇതൊരു ബിസിനസ് ആണ്
*A. കമ്മീഷൻ സിസ്റ്റം
ED റിപ്പോർട്ട് പ്രകാരം ചില സ്വകാര്യ ആശുപത്രികൾ ഇടനിലക്കാർക്ക് *ഓരോ രോഗിക്കും ഒരു ലക്ഷം രൂപ കമ്മീഷൻ കൊടുത്തിരുന്നു.
അല്ലെങ്കിൽ ബില്ലിന്റെ 10%
അതായത് 20 ലക്ഷത്തിന്റെ ട്രാൻസ്പ്ലാന്റിന് 2 ലക്ഷം കമ്മീഷൻ.
*B. ഒരു വലിയ സ്വകാര്യ ആശുപത്രിയിൽ മാസം 100 ആൻജിയോപ്ലാസ്റ്റി നടന്നാൽ മാത്രം
`100 x 50,000 = 50 ലക്ഷം
*C. പ്രൊസീജർ ചാർജ് കൂട്ടുന്നു
സ്റ്റന്റിന്റെ വില സർക്കാർ 30,000 ആക്കി കുറച്ചിട്ടും സ്വകാര്യർ
*പ്രൊസീജർ ചാർജ് 65,000 ൽ നിന്ന് 75,000 ആക്കി.
അതുകൊണ്ട് രോഗിയുടെ ബിൽ കുറഞ്ഞില്ല.
*5. സർക്കാരും സ്വകാര്യവും തമ്മിലുള്ള വ്യത്യാസം
1 ബൈപ്പാസ്
2.75 ലക്ഷം – 4.25 ലക്ഷം
ആശുപത്രി ലാഭം ഒരു ലക്ഷം വരെ
ഒരു സ്വകാര്യ ആശുപത്രിക്ക് ഒരു ബൈപ്പാസിന് ഒരു ലക്ഷം, ഒരു ആൻജിയോപ്ലാസ്റ്റിക്ക് 50,000 രൂപ വരെ ലാഭം കിട്ടാം.
വോള്യം കൂടുന്നതനുസരിച്ച് കോടികളാവും.
അതുകൊണ്ടാണ് “ഇടനിലക്കാർക്ക് കമ്മീഷൻ” കൊടുത്ത് രോഗികളെ കൊണ്ടുവരുന്ന രീതി ഉണ്ടായത്.
കൃത്യമായ “ആകെ” കണക്ക് ആരും പുറത്ത് വിടുന്നില്ല. കാരണം സർക്കാർ കണക്കും സ്വകാര്യ കണക്കും വെവ്വേറെയാണ്. പക്ഷേ റിപ്പോർട്ടുകൾ വച്ച് ഇങ്ങനെയാണ്:
*എങ്ങനെയാണ് കണക്ക് കൂട്ടുന്നത്?
*1. സർക്കാർ ആശുപത്രികൾ കണക്ക്
- Kottayam MCH
വർഷം 2000+ ശസ്ത്രക്രിയ - Thrissur General: 3.5 വർഷം കൊണ്ട് 4000 ശസ്ത്രക്രിയ= വർഷം 1100
- TVM MCH: 4 മാസം കൊണ്ട് 400 ആൻജിയോപ്ലാസ്റ്റി= വർഷം ∼1200
- Hridayam പദ്ധതി: ഈ വർഷം 561 കുട്ടികളുടെ ശസ്ത്രക്രിയ
ഇതൊക്കെ ഔദ്യോഗിക കണക്ക് ആണ്.
*2. സ്വകാര്യ ആശുപത്രികൾ എസ്റ്റിമേറ്റ് ആണ്.
സ്വകാര്യരുടെ കൃത്യമായ കണക്ക് പുറത്ത് വരാറില്ല. പക്ഷേ ഇങ്ങനെ അറിയാം:
- കേരളത്തിൽ 65 ആൻജിയോ സെന്ററുകൾ ഉണ്ട്. അതിൽ ഭൂരിഭാഗവും സ്വകാര്യം
- 2012-13 ആൻജിയോപ്ലാസ്റ്റി 19,000 ൽ നിന്ന് 24,500 ആയി കൂടി. അതിൽ 70% സ്വകാര്യത്തിലാണ്
3.ഹൃദയമാറ്റത്തിന്16 ആശുപത്രികൾക്ക് അനുമതി. അതിൽ Amrita, Aster, Lissie പോലുള്ള സ്വകാര്യ ആശുപത്രികളുമുണ്ട്
സ്വകാര്യ ആശുപത്രികളിലാണ് ബൈപ്പാസ്, ആൻജിയോ, സ്റ്റന്റ് എന്നിവയുടെ 60-70% നടക്കുന്നത്. കാരണം വെയിറ്റിംഗ് കുറവും സൗകര്യം കൂടുതലും.
*ആകെ കണക്ക് ഇങ്ങനെ
50,000 – 70,000 ഒരു വർഷം
ഓപ്പൺ ഹാർട്ട് 6000-8000 9000-12000 15,000-20,000
ആൻജിയോപ്ലാസ്റ്റി 12000-15000 28000-35000 40,000-50,000
അതായത് സ്വകാര്യ കണക്കും കൂടി ചേർത്താണ്.
- സ്വകാര്യത്തിൽ വേഗം കിട്ടും പക്ഷേ ചിലവ് കൂടുതൽ. 1 സ്റ്റന്റ് = 1.27 ലക്ഷം മുതൽ
- സർക്കാരിൽ ചിലവ് കുറവ്/സൗജന്യം പക്ഷേ 6 മാസം – 10 മാസം വെയിറ്റിംഗ് ഉണ്ട്
- കേരളം “ലൈഫ്സ്റ്റൈൽ രോഗങ്ങളുടെ തലസ്ഥാനം ആണ്. അതുകൊണ്ട് എണ്ണം ഓരോ വർഷവും കൂടുന്നു.
[പൊള്ളിക്കുന്ന ചതിയുടെ കഥ നാളെ ]