നാദാപുരത്ത് ആരോഗ്യ വകുപ്പിൻ്റെ പരിശോധന

Share

നാദാപുരം, കല്ലാച്ചി ടൗൺ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വിവിധയിടങ്ങളിലെ കൂൾബാർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യാപകമായ രീതിയിൽ പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതായും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കേന്ദ്ര പുകയില നിരോധന നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് നാദാപുരം താലൂക്ക് ഹോസ്പിറ്റൽ സുപ്രണ്ടും ലോക്കൽ പബ്ലിക്ക് ഹെൽത്ത് ഓഫീസറുമായ ഡോ: രജ്ഞിത്ത് അറിയിച്ചു. ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധനയിൽ താലൂക്ക് ഹോസ്പിറ്റൽ സുപ്രണ്ട് ഡോ: രജ്ഞിത്ത്, ഹെൽത്ത് ഇൻസ്പക്ടർ എ. ടി. മൊയ്തി , ജെ എച്ച് ഐ നിജിത്ത് കെ.പി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *