ലാ ആൻ്റ് ഓർഡർ ഓണം കഴിഞ്ഞ്

Share

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്‍ഡ് ഓര്‍ഡര്‍ എന്ന ചിത്രം – സെപ്റ്റംബര്‍ നാലിന് പുറത്തെത്തും. റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്ന പുതിയ പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തിലെ ലീഡ് റോള്‍ കൈകാര്യം ചെയ്യുന്ന പ്രകാശ് വര്‍മ്മ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും ജൂനിയേഴ്സായ അഞ്ച് ചെറുപ്പക്കാരും ചേര്‍ന്നുള്ള ദൃശ്യമാണ് പോസ്റ്ററില്‍. കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഒരു പൊലീസ് സ്റ്റോറി ആക്ഷന്‍, മാസ് എന്റര്‍ടൈനറായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. പ്രകാശ് വര്‍മ്മയും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ വലിയൊരു താരനിര തന്നെയുണ്ട്. ഇവര്‍ക്കൊപ്പം രഞ്ജിത്തിന്റെ തന്നെ ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷണ്മുഖന്‍ എന്ന ജനപ്രിയ കഥാപാത്രത്തെ മമ്മൂട്ടി വീണ്ടും ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഗാനങ്ങള്‍ ഷിബു ചക്രവര്‍ത്തി, സംഗീതം ജോ ഡാനിയേല്‍, പശ്ചാത്തല സംഗീതം ബിജിബാല്‍.

[പള്ളിച്ചട്ടമ്പി ഒടിടി യിൽ]

ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം ‘പള്ളിച്ചട്ടമ്പി’ ഒടിടിയിലേക്ക്. സോണി ലിവിലൂടെ ജൂലൈ 24നാണ് ചിത്രം ഒടിടിയില്‍ എത്തുക. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫലും, ബ്രിജീഷും, സി ക്യൂബ് ബ്രോ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ചരണ്‍, ചാണുക്യ, ചൈതന്യ എന്നിവരും ചേര്‍ന്നാണ് നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ടി. എസ്. സുരേഷ് ബാബുവാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്ക്സ് ബിജോയ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ വൈറലാണ്. കയാദു ലോഹറാണ് നായികയായി എത്തുന്നത്. വിജയരാഘവന്‍, ടി ജി രവി, സുധീര്‍ കരമന, ബാബുരാജ്, സിദ്ദിഖ്, ജോണി ആന്റണി, നിബ്രാസ് നൗഷാദ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരും ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *