ശബരിമലയില്‍ കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന ആവശ്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി ദേവസ്വം ബോർഡ് മൂന്ന് അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു.
അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അടക്കം താന്ത്രികാചാര്യർ ഉള്ള സമിതിയുമായി ഇന്ന് (വെള്ളി) ബോർഡ് അദ്ധ്യക്ഷൻ കൂടിക്കാഴ്ച നടത്തും.
ബ്രഹ്മദത്തൻ്റെ താന്ത്രിക വിദ്യയിലെ പരിജ്ഞാനം അടക്കം വിലയിരുത്തിയുള്ള സമിതിയുടെ റിപ്പോർട്ടിന് ശേഷമാകും ബോർഡിൻ്റെ തീരുമാനം.
ആരോഗ്യ പ്രശ്നങ്ങള്‍ കാരണം തനിക്ക് പകരം മകനെ തന്ത്രിയാക്കണമെന്നാണ് കണ്ഠരര് രാജീവര് ബോർഡിനോട് ആവശ്യപ്പെട്ടത്.
ബോർഡ് ഹൈക്കോടതിയോട് നിലപാട് തേടിയെങ്കിലും ബോർഡിന് തീരുമാനിക്കാമെന്നായിരുന്നു കോടതി അറിയിച്ചത്.