പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സിട്രോണ്‍, ബസാള്‍ട്ട് എക്സ് കംഫര്‍ട്ട് എഡിഷന് പുറത്തിറക്കി.
ഈ കൂപ്പെ എസ് യുവിയുടെ വില 8.75 ലക്ഷം രൂപയാണ്. കംഫര്‍ട്ട് എഎക്സ്എസ് പാക്കോടെയാണ് ബസാള്‍ട്ട് എക്സ് കംഫര്‍ട്ട് എഡിഷന് വിപണിയില്‍ എത്തിയത്.
ഇത് യു, പ്ലസ് വേരിയന്റുകളില്‍ ലഭ്യമാകും. മെക്കാനിക്കല്‍ രംഗത്ത് വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 81 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. 5 സ്പീഡ് മാന്യുവല്‍ ഗിയര്‍ബോക്സുമായാണ് വാഹനം വിപണിയില്‍ എത്തുന്നത്.
കരുത്തുറ്റ 1.2 ലിറ്റര്‍ ടര്‍ബോ- പെട്രോള്‍ എന്‍ജിനാണ് പ്ലസ് വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. 108 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എന്‍ജിനെ ആറ് സ്പീഡ് മാന്യുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.