മഴ: കേരള ട്രെയിനുകൾ വഴിതിരിച്ച് വിടുന്നു

Share

തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായതിനെതുടർന്ന് കേരളത്തില്‍ നിന്നുളള ട്രെയിനുകള്‍ വഴിതിരിച്ച് വിടുന്നു.

കൊച്ചുവേളി – അമൃതസർ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രല്‍ – നിസാമുദ്ദീൻ എക്സ്പ്രസും ട്രെയിനുകളാണ് പൻവേലില്‍ നിന്നും വഴിതിരിച്ചുവിടുക.

ഈ ട്രെയിനുകള്‍ ജല്‍ഗാവ് – പാല്‍ധി – ഉദ്ന വഴി സൂറത്തില്‍ എത്തും.

വാപി -ഉദ് വാഡ സെക്ഷനില്‍ മണ്ണിടിച്ചിലുണ്ടായതും പലയിടത്തും ട്രാക്കില്‍ വെളളം കയറിയതുമാണ് കാരണം.

സൂറത്തില്‍ നിന്നും ഉദ്നയില്‍ നിന്നുമുളള ആറു ട്രെയിനുകള്‍ പൂർണമായും നിരവധി സർവീസുകള്‍ ഭാഗികമായും റദ്ദാക്കി. ഗുജറാത്തിലെ 20 ജില്ലകളിലും മഹാരാഷ്ട്രയിലെ പൂനയടക്കം അഞ്ച് ജില്ലകളിലും റെഡ് അലർട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *