എനിക്ക് തലവേദന എടുത്തിട്ട് വയ്യേ

Share

തലവേദനയുണ്ടായാൽ സഹിക്കാൻ പറ്റത്തില്ല.തലവേദന വന്നവർക്കേ അതിൻ്റെ വേദന അറിയാനാവുകയുള്ളൂ. തലവേദന പലതരമുണ്ട്.
അതിനെക്കുറിച്ചും തലവേദനകളെക്കുറിച്ചും അവ സാധാരണയായി എവിടെയാണ് അനുഭവപ്പെടുന്നത് എന്നതിനെക്കുറിച്ചും ലളിതമായി മനസിലാക്കാം.

‘𝗧𝗠𝗝 തലവേദന: ഇത് സാധാരണയായി ചെവിക്ക് മുന്നിലായി, നെറ്റിയുടെ വശങ്ങളിലാണ് (ചെന്നിയിൽ) അനുഭവപ്പെടുന്നത്.

. സൈനസ് തലവേദന: കവിളെല്ലുകളിലും കണ്ണിന് മുകളിലുമായാണ് ഈ വേദന വരുന്നത്.

.ക്ലസ്റ്റർ തലവേദന: ഒരു കണ്ണിന് ചുറ്റുമായി വേദന അനുഭവപ്പെടുന്നു.

.ടെൻഷൻ തലവേദന: തലയുടെ മുകൾ ഭാഗത്ത് (നെറ്റിക്ക് ചുറ്റുമായി) എന്തോ മുറുക്കുന്ന പോലെയുള്ള വേദനയാണിത്.

. കഴുത്ത് വേദന തലയുടെ പിൻഭാഗത്തും കഴുത്തിന്റെ മുകൾ ഭാഗത്തായുമാണ് ഈ വേദന ഉണ്ടാകുന്നത്.

.മൈഗ്രേൻ: ഇത് ഒരുതരം കഠിനമായ തലവേദനയാണ്. തലയിൽ വിങ്ങുന്ന പോലെയുള്ള വേദനയോടൊപ്പം ഓക്കാനം, കാഴ്ചയിലുള്ള വ്യതിയാനങ്ങൾ, പ്രകാശത്തോടും ശബ്ദത്തോടുമുള്ള അസഹിഷ്ണുത എന്നിവയും ഉണ്ടാകാം.

തലവേദനയുടെ കാരണം കൃത്യമായി നിർണ്ണയിക്കാനുള്ള ഒരു മാർഗ്ഗമല്ലെങ്കിലും വേദന എവിടെയാണ് എന്നതിനെ അടിസ്ഥാനമാക്കി ഏതു തരം തലവേദനയാകാം എന്ന് മനസ്സിലാക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *